സവാള വില കുതിച്ചുയരുമ്പോൾ കർഷകന്റെ സംഭരണശാലയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ സവാള മോഷണം പോയി
സ്വന്തം ലേഖിക നാസിക്: സവാളയുടെ വില കുതിച്ചുയരുകയാണ് ഓരോ ദിവസവും. ഇത്തരത്തിൽ വില ഉയരുന്ന സന്ദർഭത്തിൽ ഒരു കർഷകൻറെ സംഭരണശാലയിൽ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. മഹാരാഷ്ട്രയിലെ നാസികിലെ കർഷകനായ രാഹുൽ ബാദിറാവു പഗറാണ് സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. 117 പ്ലാസ്റ്റിക് കൊട്ടകളിലായി കൽവൻ തലുകയിലെ സംഭരണശാലയിൽ സൂക്ഷിച്ചിരുന്ന 25 ടൺ സവാളയാണ് മോഷണം പോയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പ്രമോദ് വാഗ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സ്റ്റോക്കിൽ നിന്നും ഒരു ലക്ഷം രൂപയോളം […]