മരട് ഫ്‌ളാറ്റ് പൊളിക്കൽ : വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ സർക്കാർ നിർദേശം ; മനുഷ്യാവകാശ ലംഘനമെന്ന് ഫ്‌ളാറ്റുടമകൾ
സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാതെ മറ്റു വഴികൾ സർക്കാറിന് മുന്നിൽ ഇല്ലെന്ന് ബോധ്യമായതോടെ പൊളിച്ചു നീക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. സുപ്രീംകോടതിയിൽ നിന്നുണ്ടായ ശകാരമാണ് ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ നാലിന് പൊളിച്ചു തുടങ്ങുന്ന വിധത്തിലാണ് നഗരസഭ ഇക്കാര്യത്തിൽ ആസൂത്രണം തുടങ്ങിയത്. പൊളിക്കൽ തുടങ്ങി 60 ദിവസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയ്ക്കാണ് പൊളിക്കലിന്റെ ചുമതല. ചീഫ് എൻജിനിയർ നൽകിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സർക്കാരിന് നൽകും. ഇതാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിനൊപ്പം നൽകുക. ഫ്ളാറ്റ് പൊളിക്കുന്നതിന് പത്തിന […]