സന്ധ്യ കഴിഞ്ഞാൽ നാഗമ്പടത്ത് കഞ്ചാവ് കച്ചവടവും നായ് കൂട്ടവും ; പേരിന് പോലും പോലീസില്ല

സന്ധ്യ കഴിഞ്ഞാൽ നാഗമ്പടത്ത് കഞ്ചാവ് കച്ചവടവും നായ് കൂട്ടവും ; പേരിന് പോലും പോലീസില്ല

സ്വന്തം ലേഖകൻ

കോട്ടയം: ‘ഇരുട്ടിൽ നടക്കുമ്പോൾ പട്ടി കടിക്കാം..കഞ്ചാവ് കച്ചവടക്കാർ കയറിപിടിച്ചേക്കാം ..സൂക്ഷിക്കുക…’ ഈ മുന്നറിയിപ്പ് നൽകുന്നത് നാഗമ്പടം സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലും റെയിൽവേ മേൽപ്പാലം വഴി പോകുന്നവർക്കുള്ളതാണ്. നാഗമ്പടത്ത് പൊളിച്ചുനീക്കിയ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലും റെയിൽവേ ഗുഡ്‌സ് ഷെഡ് റോഡിലുമാണ് നായ്ക്കളുടേയും കഞ്ചാവ് കച്ചവടക്കാരുടേയും ശല്യമേറെ.

സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോകുന്നവർ നടപ്പാലം കടന്ന് ഇറങ്ങിച്ചെല്ലുമ്പോൾ നായക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെടും. ഇവിടെ തെരുവുനായകളെ തീറ്റിപ്പോറ്റുന്നവരുമുണ്ട്. ബസ് സ്റ്റാൻഡിലെ മാലിന്യം തള്ളിയതും ഇവ കഴിക്കുന്നു. രാത്രി സംഘം ചേർന്നുവരുന്ന നായകൾക്ക് മുന്നിൽനിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്. നടപ്പാലത്തിലും സമീപത്തും വെളിച്ചം ഇല്ലാത്തതാണ് ഈ പ്രശ്‌നങ്ങൾക്കൊക്കെ പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിൽ തീവണ്ടി ഇറങ്ങിവരുന്നവരും ഗുഡ്‌സ് ഷെഡ് റോഡിലൂടെ സ്റ്റേഷനിലേക്ക് പോകുന്നവരും നായ്ക്കളെകൊണ്ടും കഞ്ചാവ് മാഫിയയെകൊണ്ടും ഭയപ്പാടിലാണ്. ബൈക്ക് യാത്രികരെ നായകൾ പിൻതുടർന്ന് ആക്രമിക്കാറുണ്ട്. നടപ്പാലത്തിൽ നഗരസഭ പലവട്ടം ലൈറ്റ് സ്ഥാപിച്ചെങ്കിലും സമൂഹികവിരുദ്ധർ ഇത് തല്ലിപ്പൊട്ടിച്ചിരിക്കുകയാണ്.പേരിനുപോലും ഈ സ്ഥതങ്ങളിൽ പോലീസ് ഇല്ലാത്ത അവസ്ഥയാണ്.