കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകൾക്ക് നഷ്ടം 71,542.93 കോടി
സ്വന്തംലേഖകൻ മുംബൈ: രാജ്യത്തെ ബാങ്കുകളിൽ തട്ടിപ്പ് കേസുകൾ കുത്തനെ കൂടുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം(2018-2019) 6,801 കേസുകളിലായി ബാങ്കുകൾക്ക് നഷ്ടപ്പെട്ട തുക 71,542.93 കോടി രൂപയാണ്. 2017-18ൽ 5,916 കേസുകളിലായി 41,167.03 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം തട്ടിപ്പ് തുകയിലുണ്ടായ വർദ്ധന 73 ശതമാനമാണെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടി വ്യക്തമാക്കുന്നു.കഴിഞ്ഞ പതിനൊന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകേസുകൾ 53,334 എണ്ണമാണ്. തട്ടിപ്പിലുൾപ്പെട്ട തുക 2.05 ലക്ഷം […]