ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു: വെള്ളുത്തുരുത്തി സ്വദേശി അറസ്റ്റിൽ

ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു: വെള്ളുത്തുരുത്തി സ്വദേശി അറസ്റ്റിൽ

Spread the love

ക്രൈം ഡെസ്‌ക്

ചിങ്ങവനം: യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വെള്ളുത്തുരുത്തി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുത്തുരുത്തി ചിറക്കുഴിക്കുന്നേൽ സൂരജിനെയാണ് (28) ചിങ്ങവനം എസ്.എച്ച്.ഒ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രണ്ടു മാസത്തിലേറെയായി ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ സൂരജ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനവിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് ഇവർ ചിങ്ങവനം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ചങ്ങനാശരി ഡിവൈഎസ്പി എൻ.രാജൻ, ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ ആന്റണി, അൻസാരി, ജയപ്രസാദ് ആനന്ദ് അമൃതരാജ് സീനിയർ സിവിൽ പൊലീസ് ഓഫിസർ ജീമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സൂരജിനെ കോടതിയി്ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ അടക്കം സൂരജ് എടുത്ത ശേഷമാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതെന്നാണ് പരാതി. സൂരജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.