play-sharp-fill

ഗുളിക നിർത്തിയപ്പോൾ അവൾക്ക് സമ നിലതെറ്റി, നീനുവിനെകുറിച്ച് പിതാവ്.

സ്വന്തം ലേഖകൻ കോട്ടയം:കെവിൻ കൊലകേസിൽ നിന്നും രക്ഷപെടാൻ പ്രതിയായ ചാക്കോ മകൾ നീനയെ കരുവാക്കുന്നു. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമർപ്പിച്ച ഹർജിയിൽ മകൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മകൾ മാനസീക രോഗിയാണെന്നും ഗുളിക കഴിക്കാതിരുന്ന് ഇപ്പോൾ സമ നില തെറ്റി എന്നും ഗുളിക മുടങ്ങിയാൽ നീനു പരസ്പരം ബന്ധമില്ലാതെ സംസാരിക്കും. ഇപ്പോൾ മരുന്ന് കഴിക്കുന്നത് നിർത്തിയതിനാൽ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹർജിയിൽ പറയുന്നു. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ […]

പരിസ്ഥിതി ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ചിങ്ങവനം : ചിങ്ങവനം എൻ എസ്എസ്  ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാചരണം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ റോയി മാത്യു  സ്ക്കൂൾ പ്രിൻസിപ്പൽ എം രമാദേവിക്ക് ഫലവൃക്ഷതൈ നല്കി ഉദ്ഘാടനം നിർവ്വഹിക്കുന്നു. സീനിയർ അസ്സി. വത്സ ബി പണിക്കർ, സ്റ്റാഫ് സെക്രട്ടറി എൻ.സി ശോഭനാംബിക, ആർ ബിജുകുമാർ, രാജി സി.ബി, ഗീത ജി കീഴക്കേടം, വി.എം ഗോപകുമാർ, അനിൽകുമാർ, ആകാശ്, കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

കെവിൻ വധം: ഉദ്യോഗസ്ഥരെ പുറത്താക്കാൻ നടപടി തുടങ്ങി; ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂരിനെയും ലക്ഷ്യമിട്ട് സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിനെ നാണക്കേടിന്റെ പടുകുഴിയിലേയ്ക്കു തള്ളിവിട്ട കെവിൻ വധക്കേസിൽ കേസ് ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും തലയിലേയ്ക്കു തള്ളിവിടാൻ സർക്കാർ – സിപിഎം പദ്ധതി. കേസിൽ ഏറ്റവും പ്രധാനപ്പെട്ട വീഴ്ച വരുത്തിയ എ.എസ്.ഐ ടി.എം ബിജു ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും വിശ്വസ്തനായിരുന്നു എന്ന വലിയ വാദമുയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. ഇതിന്റെ ഭാഗമായി മുൻ കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ടി.എം ബിജുവിനെ പിരിച്ചു വിടുന്നതിനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടയം അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരുടെ വീഴ്ച […]

പരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം: മോൻസ് ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: പരിസ്ഥിതി സംരക്ഷണം യുവാക്കൾ വൃതമാക്കണം എന്ന് മോൻസ് ജോസഫ് MLA അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കോടിമതയിൽ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷതൈ നടീ ലും, സൗജന്യ വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ഇനിയെങ്കിലും നാം പരിസ്ഥിതി സംരക്ഷണവും, വൃക്ഷങ്ങൾ സംരക്ഷിക്കാനും തയാറായില്ല എങ്കിൽ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേട് ഉണ്ടാകും എന്നും, അദ്ധേഹം ഓർമിപ്പിച്ചു . കേരളാ കോൺഗ്രസ് സംസ്ഥാന […]

ബിഷപ്പുമാർ കെവിന്റെ വീട് സന്ദർശിച്ചു 

സ്വന്തം ലേഖകൻ കോട്ടയം : പ്രണയത്തിൽ നിന്നു പിന്മാറാൻ വധുവിന്റെ  വീട്ടുകാർ തട്ടിക്കൊണ്ടു പോയി ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ കെവിന്റെ വീട് . ഷപ്പുമാർ സന്ദർശിച്ചു ബൈബിൾ ഫെയിത്ത് മിഷൻ ഇന്ത്യ ആർച്ച് ബിഷപ്പ് മോസ്റ്റ് റെവ ഡോ മോസ്സസ് സ്വാമിദാസ്, ആംഗ്ലിക്കൽ സഭാ ബിഷപ്പ് റൈറ്റ് റെവ ഡോ തോമസ് മാവുങ്കൽ, പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ഷിൻസ് പീറ്റർ, റെവ ജോൺ മാത്യു മൈലാടിക്കര, റവ എച്ച് സ്റ്റീഫൻ, റെവ എം എസ് അനിൽകുമാർ ,പി. രാജൻ പാറശ്ശാല, ജെയ്സൺ […]

കെവിന്റെ മരണം; രഹ്ന ഹൈക്കോടതി ജാമ്യ ഹർജി നൽകി.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കെവിന്റെ മരണത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് രഹ്ന. തനിക്കു കൊലപാതകവുമായി ബന്ധമില്ലെന്നും എന്നാൽ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണ്. കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ […]

ജസ്‌നക്കായി വനങ്ങളും അഗാധമായ കൊക്കകളും അരിച്ചുപെറുക്കി പോലീസ്.

ശ്രീകുമാർ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്. ഒരു എസ്ഐയുടെ നേതൃത്വത്തിൽ […]

സുനന്ദയുടെ മരണം; കേസ് റദ്ദാക്കാനാവില്ല, തരൂർ വിചാരണ നേരിടണം.

സ്വന്തം ലേഖകൻ ഡൽഹി: സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂർ എം.പിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തരൂരിന് സമൻസ് അയച്ചത്. കേസിൽ തരൂരിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (498 എ) എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കേസിൽ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം ഡൽഹി […]

ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല; ജോസഫ് വാഴക്കൻ

സ്വന്തം ലേഖകൻ കോട്ടയം: കെ.മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച മുരളീധരന് അതെ രീതിയിൽ തന്നെയാണ് മറുപടി ലഭിച്ചിരിക്കുന്നത്. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണെന്നും സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ എന്നും വാഴക്കൻ ചോദിക്കുന്നു. കെ മുരളീധരന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ബൂത്തിൽ പോലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. ചൊറിച്ചിലിന് മരുന്നായി […]

റെമോയ്ക്ക് ശേഷം വീണ്ടും..

തെന്നിന്ത്യൻ സിനിമയിൽ താരമൂല്യമുളള നടിമാരിലൊരാളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമിയിലെത്തിയ കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള സിനിമയിലുടെയാണ് നായികാ നടിയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രം താരത്തിന്റെ കരിയറിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിരുന്നത്. കീർത്തിയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലിയടക്കമുളളവരായിരുന്നു പ്രശംസിച്ചിരുന്നത്. മഹാനടിക്കു ശേഷം നിരവധി ചിത്രങ്ങളാണ് കീർത്തിയുടെതായി […]