play-sharp-fill

മധു വാര്യർ ആവശ്യപ്പെട്ടതനുസരിച്ച്, മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച് മഞ്ജു വാര്യരുടെ മകൾ മീനാക്ഷി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസം മഞ്ജുവാരിയരുടെ അച്ഛൻ മാധവവാരിയരുടെ സംസ്‌കാരചടങ്ങുകൾ തുടങ്ങുന്നതിനു തൊട്ടുമുൻപായി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് സത്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു . അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ മകളെത്തുമ്പോൾ സ്വകാര്യത തകരരുതെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് കരുതലുകൾ ഏറെ എടുത്തായിരുന്നു. അധികമാർക്കും മഞ്ജുവിന്റെ മകളും മുൻ ഭർത്താവും എത്തുമെന്ന് അറിയില്ലായിരുന്നു. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. അതിന് […]

കണ്ടു നിന്നവര്‍ക്കും സഹിക്കാനായില്ല ആ അമ്മയുടെ കരച്ചില്‍

  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്‍മണി മരണത്തിന് കീഴടങ്ങിയപ്പോള്‍ തകര്‍ന്നത് ഈ അമ്മയാണ്. സ്വന്തം മോള്‍ ഇനി അരികിലില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അലറി കരഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെയും മിഴി ഈറനണിഞ്ഞു. ഇന്നലെ മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാ ലക്ഷ്മിയുടെ മാതാവിന്റെ കരച്ചിലാണ് അയല്‍വാസികളെ ഏറെ സങ്കടത്തിലാക്കിയത്. സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന അമ്മ കേട്ടതു മകളുടെ മരണവാര്‍ത്തയായിരുന്നു. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു […]

ഇരുരാജ്യങ്ങളും കാരാറില്‍ ഒപ്പുവെച്ചു; ഉന്നിന് വൈറ്റ്ഹൗസിലേക്ക് ക്ഷണം

സിംഗപ്പൂര്‍: . സമാധാനത്തിന് ഉറപ്പുനല്‍കുന്ന ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞു. കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവര്‍ […]

വര്‍ഗീയതയ്ക്ക് കാരണം ഖുറാന്‍, മതവിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പിി എം.എല്‍.എ

ഹൈദരാബാദ്: മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍. തെലുങ്കാനയിലെ ഗോഷാ മഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ടിജി രാജാ സിങ് ലോധയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ജനങ്ങളെ പരസ്പരം സ്‌നേഹിക്കാനാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്. എന്നാല്‍ ചില മതങ്ങളും അവരുടെ മതഗ്രന്ധങ്ങളും ഹിന്ദുക്കളെ കൊലപ്പെടുത്താനാണ് ആഹ്വാനം ചെയ്യുന്നത്. ഹിന്ുക്കളെ കൊന്നൊടുക്കുന്നവര്‍ക്കൊപപം എങ്ങനെയാണ് താന്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുക. രാജാ സിങ് ചോദിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ചാണ് […]

വാജ്‌പേയിയുടെ ആരോഗ്യനില: മെഡിക്കല്‍ ബുള്ളറ്റിന്‍  ഉച്ചയ്ക്ക് പുറത്തിറക്കും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി (93)യുടെ ആരോഗ്യനിലയെക്കുറിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഉച്ചയോടെ പുറത്തിറക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്)ലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ചൊവ്വാഴ്ച്ച മുന്‍ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വാജ്‌പേയിയെ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാജ്‌പേയിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എഐഐഎംഎസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലാണു ചികില്‍സ. പതിവു വൈദ്യപരിശോധനകള്‍ക്കായാണു വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ജെസ്‌ന സുഹൃത്തിനെ വിളിച്ചതായി സൂചന; നുണപരിശോധനയ്ക്കു പൊലീസ് നീക്കം.

സ്വന്തം ലേഖകൻ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ വിളിച്ചിരുന്നതായി പൊലീസ്. സംഭവത്തിൽ നുണപരിശോധനയ്ക്കു പൊലീസ് നീക്കം നടത്തുകയാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. ജെസ്‌ന ചെന്നൈയിൽ എത്തിയിരുന്നെന്ന സൂചനയെത്തുടർന്നാണ് വിവരങ്ങൾ പരിശോധിച്ചിരുന്നുവെന്നും എന്നാൽ സ്ഥിരീകരണം ഉണ്ടാകാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും പൊലീസ് പറഞ്ഞു. കാണാതായി മൂന്നാം ദിവസം ചെന്നൈ അയനാപുരത്ത് ജെസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു ജെസ്‌ന ഫോൺ ചെയ്‌തെന്നു […]

അവൾ എന്റെ മകന്റെ ഭാര്യ; കുടുംബത്തിനും വിധവയായ മരുമകൾക്കും തണലായി ജോസഫ്.

സ്വന്തം ലേഖകൻ കോട്ടയം: കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ പിലാത്തറ വീട്ടിൽ ജോസഫ്, കോട്ടയം ചവിട്ടുവരി ജങ്ഷനിലുള്ള വർക്ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ജീവൻ നഷ്ടപ്പെട്ടുത്തിയ ഒരു മകന്റെ അച്ഛനാണ്. ഒരു ദിവസംപോലും തന്റെ മകനൊപ്പം താമസിക്കാൻ ഭാഗ്യമില്ലാതെപോയ യുവതിയെ സ്വന്തം മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയ സമൂഹത്തിനാകെ മാതൃകയാണ്. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേർത്തണയ്ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല. ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കൾ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക് എത്തിയപ്പോഴും […]

കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട: അഞ്ച് യുവാക്കള്‍ പിടിയില്‍

കോട്ടയം: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. തിങ്കളാഴ്ച്ച വൈകുന്നേരം കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്‌സൈസ് പിടികൂടി. മെഡി: കോളേജ് ഭാഗത്തുനിന്നാണ് ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ജോസഫ് എബ്രാഹം, ( 20) സച്ചിന്‍ മാണി (20) ജോഷ്വാ പ്രാന്‍സിസ് (22) ക്രിസ്റ്റി സാബു (22) ജിസ് ജോര്‍ജ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 30 ഗ്രാം ഗഞ്ചാവും കഞ്ചാവ് ബീഡികളും കണ്ടെടുത്തു.പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സഹിതം കസ്റ്റഡിയില്‍ എടുത്തു.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ്, […]

വിവാദങ്ങള്‍ക്കിടെ വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടുന്നു

തിരുവനന്തപുരം: വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്‌യുവി വാഹനങ്ങള്‍ വാങ്ങാനാണ് പദ്ധതി. ഇത് സംബന്ധിച്ച് ധനമന്ത്രി ചൊവ്വാഴ്ച്ച നിയമസഭയില്‍ ഉപധനാഭ്യര്‍ഥനയുമായി എത്തി. കൂടാതെ സംസ്ഥാനത്തു മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ക്കു സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങുന്നത് അംഗീകരിക്കാനും മന്ത്രി, സഭയുടെ അനുമതി തേടി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വന്‍ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാന്‍ എട്ടു വാഹനങ്ങള്‍ വാങ്ങുന്നത്. ആകെ മുക്കാല്‍ കോടിയോളം രൂപയാണു വാഹനങ്ങള്‍ […]

ജയിൽ നിന്നും പുറത്ത് വരാൻ അറ്റ്‌ലസ് രാമചന്ദ്രനു നൽകേണ്ടി വന്നതു തന്റെ സാമ്രാജ്യം.

സ്വന്തം ലേഖകൻ ദുബായ്: ജയിലിൽ നിന്നും അറ്റ്‌ലസ് രാമചന്ദ്രന്റെ സ്വാതന്ത്യത്തിലേയ്ക്കായി പകരം നല്കിയത് സമ്രാജ്യത്തിന്റെ അടിത്തറ തന്നെ. ഈ ഒത്തു തീർപ്പുകൾ നീട്ടി കൊണ്ട് പോയത് സ്വത്തുക്കൾ എല്ലാം സംരക്ഷിച്ച് എവിടെ നിന്ന് എങ്കിലും മകൻ പണവും ആയി എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നുവെന്നും, അവനായി ഒന്നും നശിപ്പിച്ച് കളയാതെ ജയിൽ കിടന്നും ഞാൻ സമയം നല്കിയെങ്കിലും ഒടുവിൽ എല്ലാം ത്യജിക്കേണ്ടിവന്നുവെന്ന് രാമചന്ദ്രൻ അടുത്ത് സുഹൃത്തുക്കളോട് വെളിപ്പെടുത്തി. ഞാനും മകളും മരുമകനും ജയിലിൽ ആയിരുന്നപ്പോൾ അവൻ ദുബായിൽ നിന്നും ഭയന്ന് ഒളിച്ചോടുകയായിരുന്നു, അവനെ കുറ്റപ്പെടുത്തുന്നില്ലെന്നും […]