Wednesday, April 22, 2026

വാജ്‌പേയിയുടെ ആരോഗ്യനില: മെഡിക്കല്‍ ബുള്ളറ്റിന്‍  ഉച്ചയ്ക്ക് പുറത്തിറക്കും

Spread the love

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി (93)യുടെ ആരോഗ്യനിലയെക്കുറിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഉച്ചയോടെ പുറത്തിറക്കും.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്)ലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ചൊവ്വാഴ്ച്ച മുന്‍ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വാജ്‌പേയിയെ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാജ്‌പേയിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എഐഐഎംഎസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലാണു ചികില്‍സ.
പതിവു വൈദ്യപരിശോധനകള്‍ക്കായാണു വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

video
play-sharp-fill