ജെസ്‌ന സുഹൃത്തിനെ വിളിച്ചതായി സൂചന; നുണപരിശോധനയ്ക്കു പൊലീസ് നീക്കം.

ജെസ്‌ന സുഹൃത്തിനെ വിളിച്ചതായി സൂചന; നുണപരിശോധനയ്ക്കു പൊലീസ് നീക്കം.

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ വിളിച്ചിരുന്നതായി പൊലീസ്. സംഭവത്തിൽ നുണപരിശോധനയ്ക്കു പൊലീസ് നീക്കം നടത്തുകയാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. ജെസ്‌ന ചെന്നൈയിൽ എത്തിയിരുന്നെന്ന സൂചനയെത്തുടർന്നാണ് വിവരങ്ങൾ പരിശോധിച്ചിരുന്നുവെന്നും എന്നാൽ സ്ഥിരീകരണം ഉണ്ടാകാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും പൊലീസ് പറഞ്ഞു. കാണാതായി മൂന്നാം ദിവസം ചെന്നൈ അയനാപുരത്ത് ജെസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു ജെസ്‌ന ഫോൺ ചെയ്‌തെന്നു കടയുടമയും സമീപവാസിയായ മലയാളിയും സാക്ഷ്യപ്പെടുത്തുന്നു