ജയിൽ നിന്നും പുറത്ത് വരാൻ അറ്റ്‌ലസ് രാമചന്ദ്രനു നൽകേണ്ടി വന്നതു തന്റെ സാമ്രാജ്യം.

ജയിൽ നിന്നും പുറത്ത് വരാൻ അറ്റ്‌ലസ് രാമചന്ദ്രനു നൽകേണ്ടി വന്നതു തന്റെ സാമ്രാജ്യം.

സ്വന്തം ലേഖകൻ

ദുബായ്: ജയിലിൽ നിന്നും അറ്റ്‌ലസ് രാമചന്ദ്രന്റെ സ്വാതന്ത്യത്തിലേയ്ക്കായി പകരം നല്കിയത് സമ്രാജ്യത്തിന്റെ അടിത്തറ തന്നെ. ഈ ഒത്തു തീർപ്പുകൾ നീട്ടി കൊണ്ട് പോയത് സ്വത്തുക്കൾ എല്ലാം സംരക്ഷിച്ച് എവിടെ നിന്ന് എങ്കിലും മകൻ പണവും ആയി എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നുവെന്നും, അവനായി ഒന്നും നശിപ്പിച്ച് കളയാതെ ജയിൽ കിടന്നും ഞാൻ സമയം നല്കിയെങ്കിലും ഒടുവിൽ എല്ലാം ത്യജിക്കേണ്ടിവന്നുവെന്ന് രാമചന്ദ്രൻ അടുത്ത് സുഹൃത്തുക്കളോട് വെളിപ്പെടുത്തി.
ഞാനും മകളും മരുമകനും ജയിലിൽ ആയിരുന്നപ്പോൾ അവൻ ദുബായിൽ നിന്നും ഭയന്ന് ഒളിച്ചോടുകയായിരുന്നു, അവനെ കുറ്റപ്പെടുത്തുന്നില്ലെന്നും രാമചന്ദ്രൻ പറഞ്ഞു. എന്നാൽ അമ്മ ഇന്ദുവിനെ സഹായിക്കാതെ അവൻ അമേരിക്കയിൽ താമസിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയിയെന്നും ഒന്നും അറിയാത്ത ഇന്ദു എന്തു ചെയ്യുമെന്നും അവൾക്കും അപകടം പറ്റുമോ? എന്നും താൻ ഭയപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിർദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കർശന ജാമ്യവ്യവസ്ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്. ഒരു ഫിനിക്‌സ് പക്ഷിയേ പോലെ ചാരത്തിൽ നിന്നും ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്ന് പറയുന്നുണ്ടെങ്കിലും വിമോചനത്തിനായി നഷ്ടപെട്ടതിന്റെ ചുരുക്കം ഇങ്ങിനെ.
ബാങ്കുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു വഴങ്ങി.
ഇനിയുള്ളത് പണം കണ്ടെത്തലാണെന്നും ഇതിനായി ഏറ്റവും വിലപിടിച്ച തന്റെ ആസ്തിയായ 2 ആശുപത്രികൾ ഇതിനകം വിറ്റു. കോടികളുടെ രത്‌നങ്ങളും, ഡയമണ്ടുകളും കോടതി മരവിപ്പിച്ച് നിർത്തിയത് ഇപ്പോൾ ചെറിയ പണത്തിനു വില്പന നടത്തി ബാങ്കുകൾ എടുത്തു. ഗൾഫിൽ നിരവധിസ്ഥലത്ത്ഉള്ള കെട്ടിടങ്ങളും, ഷോപ്പുകളും ഇനി ബാക്കിയുള്ളത്. ഇതു തന്നെ എല്ലാം ശൂന്യമാണ്. ഇന്ത്യയിൽ നിന്നും പണം എത്തിക്കാൻ അവിടെയും കാര്യമായ ആസ്തികൾ ഇനിയില്ല.
അവസാന ഘട്ടം എന്ന നിലയിൽ ബാങ്കുകൾ ചില ഒത്തു തീർപ്പുകൾ നടത്തിയേക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ആസ്തികൾ അനുഭവിക്കേണ്ട മകന് അതൊന്നും വേണ്ടാ എങ്കിൽ പിന്നെ എനിക്കും ഇന്ദുവിനും എന്തിന് എന്ന ചോദ്യമാണ് രാമചന്ദ്രൻ കുടുംബ വൃത്തങ്ങളിലും ഉയർത്തുന്നത്. എന്തായാലും വ്യാപാര രംഗത്തേക്കുള്ള രാമചന്ദ്രന്റെ തിരിച്ചുവരവിനേക്കാൾ ബാങ്ക് ഇടപാടുകൾ തീർക്കുന്നതിനാകും ശ്രദ്ധ. ഇത് തീരാതെ ഇന്ത്യയിലേക്ക് മടങ്ങാനും കോടതി സമ്മതിക്കില്ല.
ഗൾഫ് ബാങ്കിലെ കടങ്ങൾ ആസ്തി വിറ്റ് തിരിച്ചടക്കാമെന്നും ആശുപത്രികൾ അടക്കം ഏറ്റെടുക്കാമെന്നും അറിയിച്ച് യു.എ.ഇയിലെ പ്രമുഖ ഷെട്ടി രംഗത്തെത്തുകയായിരുന്നു. ഇദ്ദേഹം ആയിരിക്കും ആശുപത്രി സമുച്ചയങ്ങൾ വാങ്ങുക. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എൻ.എം.സി. ഹെൽത്ത് കെയർ, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്. ആസ്തികൾ കുറഞ്ഞ വിലയ്ക്ക് വില്ക്കുന്നതിൽ വിഷമം ഉണ്ടെങ്കിലും ബാധ്യതകൾ കൊടുത്ത് തീർക്കാനാണ് രാമചന്ദ്രൻ പ്രാധാന്യം നല്കുന്നത്. ഒരു ബാധ്യതയിൽ നിന്നും ഒളിച്ചോടില്ല. അതുകൊണ്ടാണ് ജയിൽ വാസം ഉണ്ടാകും എന്നറിഞ്ഞിട്ടും ദുബൈയിൽ തന്നെ തങ്ങി പോലീസിനു കീഴടങ്ങുകയും ജയിലിൽ പോവുകയും ചെയ്തത്.
ഏറ്റവും തളർത്തിയത് ജയിലിൽ ആയപ്പോൾ ഒപ്പം സാമ്പത്തിക ഇടപാടിൽ മകളും ഭർത്താവും അറസ്റ്റിലായി. അവരും ജയിലിൽ ആയപ്പോൾ എല്ലാം നോക്കി നടത്തേണ്ട മകൻ പോലീസിനേയും കേസും ഭയന്ന് അമേരിക്കയിലേക്ക് കടന്നു. അവൻ പോയത് അവന്റെ സുരക്ഷിതത്വം മുൻ നിർത്തിയാകാം എന്ന് രാമചന്ദ്രൻ മനസു തുറന്നിരുന്നു. എന്നാൽ മകന്റെ ബിസിനസിലേ ഇടപെടലും കണക്കു കൂട്ടൽ തെറ്റിച്ച് ഷേർ മാർകറ്റിലും മറ്റും പോയി തകർന്നതും ഈ ദുരന്തത്തിനു കാരണമായി എന്ന് അദ്ദേഹം ഓർക്കുന്നു. ഈ ഒറ്റപെടലിൽ നിന്നും തന്നെ രക്ഷിച്ചത് ഭാര്യ ഇന്ദുവാണെന്നും തനിച്ച് യാത്ര പോലും ചെയ്യാത്ത അവൾ എനിക്കുവേണ്ടി ഓടി നടന്നു എന്നും രാമചന്ദ്രൻ പറയുന്നു. ജയിലിൽ അവളുടെ കൂടി കാഴ്ച്ചയും, ഫോൺ വിളികളും മാത്രമായിരുന്നു എനിക്കുള്ള ആശ്വാസം. എപ്പോഴും അണിഞ്ഞൊരുങ്ങി നടന്ന് മാത്രം ശീലമുള്ള ഇന്ദു മുടി പോലും കറപ്പിക്കാതെ നടന്നു. കഴിഞ്ഞ 2 വർഷം കൊണ്ട് ഇന്ദു ആകെ മാറി. ചെറുപ്പക്കാരിയെ പോലെ നടന്ന ഇന്ദു ഇന്ന് ക്ഷീണിതയും മെലിഞ്ഞ് ഉണങ്ങിയും ഇരിക്കുന്നു. ഒടുവിൽ എല്ലാം ശരിയാപ്പോൾ പാക്കിസ്ഥാനിലെ 2 ബാങ്കുകളിൽ നിന്നുള്ള ലോണുകൾ വിഷയമായി. അതു കൂടി പരിഹരിക്കാതെ മോചിപ്പിക്കരുതെന്ന് ആ ബാങ്കുകൾ നിർദ്ദേശം വെച്ചു. ഈ സമയത്ത് ഇന്ദു ആ ബാങ്കുകാരുമായും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സുഷുമ സ്വരാജും ഇതിനായി സഹായം നല്കി. സുഷുമാ സ്വരാജ് നേരിട്ടും പാക്കിസ്ഥാൻ ബാങ്കുമായി ചർച്ച നടത്തി കടുത്ത നിലപാടിൽ നിന്നും അവരെ പിൻതിരിപ്പിക്കുകയായിരുന്നു.