play-sharp-fill

വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

സ്വന്തം ലേഖകൻ മലപ്പുറം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ എൻജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവിൽ എൻജിനിയർ മതിൽ ചാടി രക്ഷപ്പെട്ടുകയായിരുന്നു. മലപ്പുറം തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. തിരൂർ സ്വദേശി പി.വി രാമചന്ദ്രനാണ് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എൻജിനീയർ പയ്യന്നൂർ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്. തന്റെ കെട്ടിടത്തിന് വാടക നിശ്ചയിച്ച് കിട്ടുന്നതിനായി രാമചന്ദ്രൻ റവന്യൂ വകുപ്പിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച് അറിയുന്നതിന് വേണ്ടി […]

മരടിലെ സ്‌കൂൾ വാഹാനാപകടം: ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്ന് റിപ്പോർട്ട്.

മാളവിക കൊച്ചി: മരടിലെ സ്‌കൂൾ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും വീതി കുറഞ്ഞ റോഡിൽ അമിത വേഗത്തിൽ വണ്ടി തിരിച്ചെടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് ആർ.ടി.ഒയുടെ റിപ്പോർട്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെട്ടെയുള്ള റിപ്പോർട്ട് ട്രാൻസ്പോർട് കമ്മീഷണർക്ക് സമർപ്പിച്ചു. ഡ്രൈവർ അനിൽ കുമാറിൻറെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയതായി ആ.ർ.ടി.ഒ റജി പി വർഗീസ് വ്യക്തമാക്കി. കൊച്ചിയിൽ ഈമാസം 15 വരെ സ്‌കൂൾ ബസുകളിൽ പരിശോധന കർശനമാക്കാനും നിദേശമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഡേ കെയർ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ […]

കുമാരസ്വാമി സർക്കാർ വീണേക്കും.

ബാലചന്ദ്രൻ ബെംഗളുരു: ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നും നിരവധി എംഎൽഎമാർ ബി.എസ് യെദ്യൂരപ്പയുമായി രഹസ്യകൂടികഴ്്ച നടത്തി. നിരവധി എംഎൽഎമാർ മന്ത്രിസഭാ രൂപികരണത്തിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് യെദ്യൂരപ്പയുമായി ചർച്ച നടത്തിയത്. മന്ത്രിസഭയിൽ അനുയോജ്യമായ സ്ഥാനം ലഭിക്കാത്തതിനാൽ രണ്ട് പാർട്ടികളിലുമുള്ള എംഎൽഎമാരിൽ അസംതൃപ്തി പുകയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെ കോൺഗ്രസിലേയും ജെഡിഎസിലേയും നിരവധി നേതാക്കന്മാർ ബിജെപിയിലേക്ക് വരാൻ തയാറായിട്ടുണ്ടെന്നും അവരെ പാർട്ടിയിൽ എത്തിച്ച് ശക്തിപ്പെടുത്തുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും പറഞ്ഞ യെദ്യൂരപ്പ സർക്കാർ എത്രകാലം നിലനിൽക്കുമെന്നതിലും സംശയം പ്രകടിപ്പിച്ചു. […]

കിം ട്രമ്പ് കൂടിക്കാഴ്ച തുടങ്ങി: ട്രമ്പിന്റെ ലക്ഷ്യം കൊറിയയിലെ കച്ചവടം; യുദ്ധത്തിനു പകരം ടൂറിസം കച്ചവടത്തിനു ട്രമ്പ്

സ്വന്തം ലേഖകൻ സിംഗപ്പൂർ: ലോകത്തിന്റെ സമാധാനം ലക്ഷ്യമിട്ട് സിംഗപ്പൂരിലെ സാന്റോസാ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ കിമ്മും, ട്രമ്പും ചർച്ച നടത്തുമ്പോൾ ഉയർന്നു നിൽക്കുന്നത് ട്രമ്പിന്റെ വ്യവസായ വാണിജ്യ താല്പര്യങ്ങൾ. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും വ്യവസായ ശൃംഖലയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് 3.5 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ സമ്പാദ്യമുള്ള വൻ വ്യവസായി കൂടിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ കോടീശ്വരനായ പ്രസിഡന്റ് കൂടിയാണ് ട്രമ്പ്. മറ്റു അമേരിക്കൻ പ്രസിഡന്റുമാരും, അമേരിക്കയെന്ന രാജ്യവും ആയുധക്കച്ചവടത്തിലൂടെ വൻ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് […]

മധു വാര്യർ ആവശ്യപ്പെട്ടതനുസരിച്ച്, മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച് മഞ്ജു വാര്യരുടെ മകൾ മീനാക്ഷി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസം മഞ്ജുവാരിയരുടെ അച്ഛൻ മാധവവാരിയരുടെ സംസ്‌കാരചടങ്ങുകൾ തുടങ്ങുന്നതിനു തൊട്ടുമുൻപായി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് സത്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു . അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ മകളെത്തുമ്പോൾ സ്വകാര്യത തകരരുതെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് കരുതലുകൾ ഏറെ എടുത്തായിരുന്നു. അധികമാർക്കും മഞ്ജുവിന്റെ മകളും മുൻ ഭർത്താവും എത്തുമെന്ന് അറിയില്ലായിരുന്നു. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. അതിന് […]

കണ്ടു നിന്നവര്‍ക്കും സഹിക്കാനായില്ല ആ അമ്മയുടെ കരച്ചില്‍

  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്‍മണി മരണത്തിന് കീഴടങ്ങിയപ്പോള്‍ തകര്‍ന്നത് ഈ അമ്മയാണ്. സ്വന്തം മോള്‍ ഇനി അരികിലില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അലറി കരഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെയും മിഴി ഈറനണിഞ്ഞു. ഇന്നലെ മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാ ലക്ഷ്മിയുടെ മാതാവിന്റെ കരച്ചിലാണ് അയല്‍വാസികളെ ഏറെ സങ്കടത്തിലാക്കിയത്. സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന അമ്മ കേട്ടതു മകളുടെ മരണവാര്‍ത്തയായിരുന്നു. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു […]

ഇരുരാജ്യങ്ങളും കാരാറില്‍ ഒപ്പുവെച്ചു; ഉന്നിന് വൈറ്റ്ഹൗസിലേക്ക് ക്ഷണം

സിംഗപ്പൂര്‍: . സമാധാനത്തിന് ഉറപ്പുനല്‍കുന്ന ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞു. കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവര്‍ […]

വര്‍ഗീയതയ്ക്ക് കാരണം ഖുറാന്‍, മതവിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പിി എം.എല്‍.എ

ഹൈദരാബാദ്: മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍. തെലുങ്കാനയിലെ ഗോഷാ മഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ടിജി രാജാ സിങ് ലോധയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ജനങ്ങളെ പരസ്പരം സ്‌നേഹിക്കാനാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്. എന്നാല്‍ ചില മതങ്ങളും അവരുടെ മതഗ്രന്ധങ്ങളും ഹിന്ദുക്കളെ കൊലപ്പെടുത്താനാണ് ആഹ്വാനം ചെയ്യുന്നത്. ഹിന്ുക്കളെ കൊന്നൊടുക്കുന്നവര്‍ക്കൊപപം എങ്ങനെയാണ് താന്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുക. രാജാ സിങ് ചോദിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ചാണ് […]

വാജ്‌പേയിയുടെ ആരോഗ്യനില: മെഡിക്കല്‍ ബുള്ളറ്റിന്‍  ഉച്ചയ്ക്ക് പുറത്തിറക്കും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി (93)യുടെ ആരോഗ്യനിലയെക്കുറിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഉച്ചയോടെ പുറത്തിറക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്)ലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ചൊവ്വാഴ്ച്ച മുന്‍ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വാജ്‌പേയിയെ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാജ്‌പേയിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എഐഐഎംഎസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലാണു ചികില്‍സ. പതിവു വൈദ്യപരിശോധനകള്‍ക്കായാണു വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ജെസ്‌ന സുഹൃത്തിനെ വിളിച്ചതായി സൂചന; നുണപരിശോധനയ്ക്കു പൊലീസ് നീക്കം.

സ്വന്തം ലേഖകൻ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ വിളിച്ചിരുന്നതായി പൊലീസ്. സംഭവത്തിൽ നുണപരിശോധനയ്ക്കു പൊലീസ് നീക്കം നടത്തുകയാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. ജെസ്‌ന ചെന്നൈയിൽ എത്തിയിരുന്നെന്ന സൂചനയെത്തുടർന്നാണ് വിവരങ്ങൾ പരിശോധിച്ചിരുന്നുവെന്നും എന്നാൽ സ്ഥിരീകരണം ഉണ്ടാകാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും പൊലീസ് പറഞ്ഞു. കാണാതായി മൂന്നാം ദിവസം ചെന്നൈ അയനാപുരത്ത് ജെസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു ജെസ്‌ന ഫോൺ ചെയ്‌തെന്നു […]