play-sharp-fill

കത്തിത്തുമ്പിൽ പൊലിഞ്ഞത് രണ്ട് കായിക താരങ്ങളുടെ ആകാശ പൊക്കത്തിലുള്ള സ്വപ്നങ്ങൾ: യൂണിവേഴ്സിറ്റി കോളജിൽ കുത്തിയതും കുത്ത് കൊണ്ടതും ഉറ്റ സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ തിമിരം കണ്ണിൽ കയറിയതോടെ കോളജ് ക്യാമ്പസിൽ യുവാവ് കുത്തി വീഴ്ത്തിയത് ഉറ്റ സുഹൃത്തിനെ. യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസിൽ എസ്‌ഐഐ നേതാക്കളുടെ അതിക്രമത്തിലും കത്തിക്കുത്തിലും അഖിലിന്റെ സ്വപ്‌നങ്ങള്‍ പൊലിയുമോയെന്ന ആശങ്കയാണ് മാതാപിതാക്കളും കൂട്ടുകാരും. അഖിലിനെ കുത്തി വീഴ്ത്തിയത് ആകട്ടെ ഉറ്റ സുഹൃത്തും വർഷങ്ങളായി ഒപ്പം നടന്നിരുന്ന ആളുമായ ശിവരഞ്ജിത്താണെന്നാണ് മൊഴി. ശിവരഞ്ജിത്തിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. പവര്‍ ലിഫ്റ്റിങില്‍ ദേശീയ തലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് അഖില്‍. അഖിലിനെ കുത്തിയ ശിവരഞ്ജിത്തും കായിക രംഗത്ത് കഴിവ് തെളിയിച്ചയാളാണ്. ആര്‍ച്ചറിയില്‍ കേരള […]

തൃത്താലയിൽ അൻപതിലേറെ പെൺകുട്ടികളെ പീഡിപ്പിച്ച കടയുടമ ഒളിവിൽ: കുട്ടികളെ പീഡിപ്പിച്ചത് മധുര പലഹാരങ്ങൾ വാഗ്ദാനം ചെയ്ത്: അൺ കുട്ടികളും പീഡനത്തിന് ഇരയായതായി പരാതി

സ്വന്തം ലേഖകൻ പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളായ അൻപത് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അൻപത്കാരനായ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മിഠായിയും മധുര പലഹാരവും വാഗ്ദാനം ചെയ്താണ് പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. പാലക്കാട് തൃത്താലയിലെ സ്കൂൾ പരിസരത്ത് കട നടത്തിയിരുന്ന 57 കാരനെയാണ് പൊലീസ് തിരയുന്നത്.  വര്‍ഷങ്ങളായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.   പ്രദേശത്തെ ഒരു സ്‌കൂളിന് സമീപം കട നടത്തിയിരുന്ന പ്രതിക്കെതിരെ 59 കുട്ടികളാണ് ചൈല്‍ഡ് ലൈന് മൊഴി നല്‍കിയത്. പൊലീസ് പത്തുപേരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് ശേഷം  […]

മെഡിക്കൽ കോളജ് ആശുപത്രിയിലെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് മോഷണം തന്നെയെന്ന് വ്യക്തം: ഞായറാഴ്ച പോസ്റ്റ്മോർട്ടം

ക്രൈം ഡെസ്ക് കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ ലോട്ടറി വിൽപ്പനക്കാരിയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഞായറാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തോടെ മാത്രമേ ഇത് സംബന്ധിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിക്കു. പണത്തിനായി ഇവരെ കൊലപ്പെടുത്തിയത് തന്നെയാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വസ്ത്രങ്ങളും, വളയും […]

പൊലീസ് സ്റ്റേഷൻ അമ്മ വീട്: ‘വിരുന്നെത്തിയ ‘ എസ്.എഫ്.ഐ ക്കാരന് എസ്ഐയുടെ മുറിയിൽ ബിരിയാണി; പൊലീസുകാരനെ തല്ലി , സഹപ്രവർത്തകനെ കുത്തി; കൊടി പിടിച്ചവനെ കണ്ടപ്പോൾ നട്ടെല്ല് വളച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാധാരണക്കാരൻ ആരെയെങ്കിലും അബദ്ധത്തിൽ കുത്തി സ്റ്റേഷനിൽ എത്തിയാൽ എന്ത് കിട്ടും – നല്ല മുട്ടൻ ഇടി.എസ്.എഫ്.ഐ ക്കാരൻ പൊലീസിനെ തല്ലി , സഹ പ്രവർത്തകനെ കുത്തി സ്‌റ്റേഷനിലെത്തിയാലോ – നല്ല ബിരിയാണിയും തൊട്ട് നക്കാൻ അച്ചാറും കിട്ടും. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ നടുറോഡില്‍ തല്ലിച്ചതച്ച കേസിലെ മുഖ്യപ്രതിയും അഖിലിനെ കുത്തിയ കേസില്‍ രണ്ടാം പ്രതിയുമായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍. നസീമിനെ എന്ന് സ്റ്റേഷനിലെത്തിച്ചാലും നൽകുന്നത് രാജകീയ സ്വീകരണമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് […]

കറുത്ത ജീപ്പും കൂളിംഗ് ഗ്ലാസും പാരയായി: സ്കൂളിൽ പോകാൻ മടിച്ച ഒൻപതാം ക്ലാസുകാരന്റെ തട്ടിക്കൊണ്ട് പോകൽ കഥയിൽ വില്ലനായത് ചാലക്കുടി സ്വദേശി : ക്ളൈമാക്സിൽ കഥയിലെ വില്ലൻ പുലിവാൽ പിടിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സ്കൂളിൽ പോകാൻ മടിച്ച ഒൻപതാം ക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ട് പോകൽ കഥയിലെ സാങ്കൽപ്പിക വില്ലനായ ചാലക്കുടിക്കാരൻ പിടിച്ചത് ഉഗ്രൻ പുലിവാല്. വീടിന്റെ കാർ പോർച്ചിൽ കിടന്ന കറുത്ത ജീപ്പും , പോക്കറ്റിൽ കിടന്ന കൂളിംഗ് ഗ്ലാസുമാണ് ചാലക്കുടിക്കാരനെ പുലിവാലിലാക്കിയത്. ‘ തട്ടിക്കൊണ്ട് ‘ പോകാൻ ഉപയോഗിച്ച ജീപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുക കൂടി ചെയ്തതോടെ യുവാവിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. കൂട്ടുകാരന്റെ ഐഡിയപ്രകാരം തട്ടികൊണ്ടുപോകലിനെക്കുറിച്ച് ഒൻപതാം ക്ലാസുകാരൻ മെനഞ്ഞ കഥയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണന് കുരുക്കായത്. ആലപ്പുഴ […]

സംസ്ഥാനം വീണ്ടും ഇതര സംസ്ഥാന കൊള്ളക്കാരുടെ പിടിയിൽ: തോക്കുമായി എത്തിയ സംഘം ജുവലയിൽ നടത്തിയത് വൻ കൊള്ള; പ്രതികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി

ക്രൈം ഡെസ്ക് കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം കേരളം ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ കൊള്ള സംഘങ്ങൾ വീണ്ടും എത്തുന്നു. കോഴിക്കോട് ജുവലറിയിൽ നടന്ന കൊള്ള വ്യക്തമാക്കുന്നത് ഒരു അവസരത്തിനായി കേരളത്തിൽ അന്യ സംസ്ഥാന കൊള്ള സംഘം കാത്തിരിക്കുന്നുണ്ട് എന്ന് തന്നെയാണ്. കോഴിക്കോട് മുക്കത്ത് ജൂവലറിയില്‍ നിന്ന് തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നത് ഇതരസംസ്ഥാനക്കാരായ മൂന്നുപേര്‍ ചേർന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുക്കം ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാദി ജൂവലറിയിലാണ് കവര്‍ച്ച നടന്നത്. ഇതര സംസ്ഥാനക്കാരാണ് കവര്‍ച്ചക്കായി എത്തിയത്. കട അടയ്ക്കാന്‍ തുടങ്ങവേയാണ് സംഘം കവര്‍ച്ചക്കെത്തിയത്. രാത്രി ഏഴരയോടെ ജൂവലറി അടയ്ക്കാന്‍ തുടങ്ങുന്ന […]

കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷ എഴുതുന്നവരെല്ലാം മണ്ടന്മാരോ..? സി പി എമ്മും എസ് എഫ് ഐ യും പോക്കറ്റിലുണ്ടെങ്കിൽ ആർക്കും പൊലീസാകാം: ആളെ ഉരുട്ടിക്കൊല്ലുന്ന പൊലീസ് പരീക്ഷ എഴുതാതെ പാസായവരോ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച് പി എസ്.സി പരീക്ഷ എഴുതുന്നവരെല്ലാം വെറും മണ്ടന്മാരോ..? സി പി എമ്മിനെയും എസ് എഫ് ഐ യുടെയും ഇഷ്ടക്കാരെ കുത്തിത്തിരുകാനുള്ള വേദിയായി പി.എസ്.സിയും പൊലീസും മാറി. ഇതിന്റെ ഭാഗമായാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പി.എസ്.സി അംഗങ്ങളുടെ എണ്ണം സർക്കാർ കയ്യും കണക്കുമില്ലാതെ വർധിപ്പിച്ചതും. ഇതെല്ലാം ചേർത്ത് വായിക്കുമ്പോഴാണ് സംസ്ഥാനത്തെ പി.എസ്.സി സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയെ ബാധിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി സംവിധാനത്തെ അടച്ച് ആക്ഷേപിച്ച മലയാളികൾക്ക് ലഭിച്ച തിരിച്ചടിയാണ് യൂണിവേഴ്സിറ്റി കോളജ് […]

പൊലീസിനെ പൊതു ജനത്തിന്റെ ശത്രു ലിസ്റ്റിൽ പെടുത്തി മാധ്യമങ്ങൾ: പൊലീസുകാരനാണെങ്കിൽ രണ്ടെണ്ണം കൂടുതലിരിക്കട്ടെ: ഇടവഴിയിൽ മൂത്രം ഒഴിച്ച എസ്ഐയെ യുവാക്കൾ പൊതിരെ തല്ലി: പൊലീസാണെന്ന് പറഞ്ഞിട്ടും വീണ്ടും തല്ലി

ക്രൈം ഡെസ്ക് കോ​ഴി​ക്കോ​ട്: ഉരുട്ടി കൊലപാതകത്തിന്റെ പേരിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി മാധ്യമങ്ങൾ വിചാരണ നടത്തുന്നതോടെ പൊലീസുകാരെ ശത്രുപക്ഷത്ത് നിർത്തി പൊതുജനങ്ങൾ. ഇ​ട​വ​ഴി​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച എ​സ്‌​ഐ​യെ മ​ദ്യ​പ​സം​ഘം ക്രൂരമായി മർദിച്ചു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ എ​സ്‌​ഐ പി. ​എ​ന്‍. ഷൈ​ജ​നെ​യാ​ണ്(52) മൂ​ന്നം​ഗ​സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. മ​ര്‍​ദന​ത്തെ തു​ട​ര്‍​ന്ന് എ​സ്‌​ഐ​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ലു​ക​ള്‍​ക്ക് മൂ​ന്നു പൊ​ട്ട​ലു​ണ്ട്. മൂ​ക്കി​ല്‍​നി​ന്ന് അ​മി​ത ര​ക്ത​പ്ര​വാ​ഹം ഉ​ണ്ടാ​യ ഇ​ദ്ദേ​ഹം ബീ​ച്ച്‌ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്കുശേ​ഷം എ​ര​ഞ്ഞി​പ്പാ​ലം ബൈ​പാ​സ് റോ​ഡി​ല്‍ സ​രോ​വ​ര​ത്തി​ന് സ​മീ​പ​ത്താ​ണ് […]

മറ്റൊരു മത പണ്ഡിതൻ കൂടി ബാല പീഡനക്കേസിൽ കുടുങ്ങി: പോക്സോയിൽ കുടിങ്ങിയത് കാന്തപുരം വിഭാഗം നേതാവ്: കേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം

സ്വന്തം ലേഖകൻ മലപ്പുറം: ഇമാമുമാർക്കും മദ്രസ അദ്ധ്യാപകർക്കും പിന്നാലെ മുസ്ലീം സമുദായത്തിലെ തല മുതിർന്ന നേതാവ് തന്നെ ഏറ്റവും ഒടുവിൽ ബാല പീഡനക്കേസിൽ കുടുങ്ങി. കാന്തപുരം എ.പി വിഭാഗം സുന്നി നേതാവും, പ്രഭാഷകനുമായ മമ്പാട് വഹാബ് സഖാഫി, ദര്‍സ് വിദ്യാര്‍ത്ഥിയായ 14വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇദ്ദേഹത്തിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പള്ളി ദര്‍സിലെ ഉസ്താദ് കൂടിയായ വഹാബ് സഖാഫി ഈ അധികാരം ഉപയോഗിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി, ദര്‍ദിസിലെ മറ്റൊരു […]

മറ്റൊരു കല്ലടയായി പരുമലയിലെ കെ.സി.ടി ബസ്: സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: പിഞ്ചു കുട്ടിയുടെ തല സീറ്റിന്റെ കമ്പിയിൽ ഇടിച്ചു; അമിത വേഗത്തെ ചോദ്യം ചെയ്ത യുവാവിനെയും , അപകടത്തിൽപ്പെട്ട വീട്ടമ്മയെയും കുട്ടിയെയും കഴുത്തിന് പിടിച്ച് നടുറോഡിൽ ഇറക്കി വിട്ട് സ്വകാര്യ ബസിന്റെ ഗുണ്ടായിസം

സ്വന്തം ലേഖകൻ പത്തനംതിട്ട: സ്വകാര്യ ബസിന്റെ അമിത വേഗം കണ്ടാൽ എന്തു ചെയ്യണം. കെ.സി.ടി ബസിലാണെങ്കിൽ മിണ്ടാതെ വീട്ടിൽ പോകുക. അല്ലാതെ എന്തു ചെയ്താലും ബസ് ജീവനക്കാരുടെ നല്ല ഇടി കിട്ടുമെന്നാണ് ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ബസിന്റെ അമിത വേഗത്തെ തുടർന്ന് സഹ യാത്രികയുടെയും കുട്ടിയുടെയും തല സീറ്റിൽ ഇടിച്ചത് കണ്ട് അമിത വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ട യുവാവിനെയാണ് ബസിനുള്ളിൽ വച്ച് കുത്തിന് പിടിച്ച് ജീവനക്കാർ റോഡിലിറക്കി വിട്ടത്. സംഭവം ചോദ്യം ചെയ്തതിന് അപകടത്തിൽപ്പെട്ട കുട്ടിയെയും അമ്മയെയും ബസ് ജീവനക്കാർ ടിക്കറ്റ് മടക്കി […]