play-sharp-fill

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: മൃതദേഹം കണ്ടെത്തിയത് കാടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംഭവത്തിൽ ദുരൂഹത

തേർഡ് ഐ ബ്യൂറോ കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിന് സമീപത്തെ കുറ്റിക്കാടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കാൻസർ വാർഡിന് മുന്നിൽ മാലിന്യങ്ങൾ തള്ളുന്ന കാടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നാൽപത് വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. കാടിനുള്ളിൽ മൃതദേഹം കിടക്കുന്നത് കണ്ട ജീവനക്കാർ വിവരം ആശുപത്രി സെക്യൂരിറ്റി വിഭാഗത്തിലെ സർജന്റിനെ അറിയിച്ചു. തുടർന്ന് സെർജന്റ് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു സാരി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് […]

മരച്ചുവട്ടിൽ ഇരിക്കുക , കാന്റിനിൽ പാടുക , പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നിരിക്കുക, മോഡേൺ വസ്ത്രം ധരിക്കുക ; ഇതൊക്കെ കണ്ടാൽ എസ് എഫ് ഐ യ്ക്ക് പിടിക്കില്ല ; ഇടിമുറിയിൽ കൊണ്ട് പോയി ഇടിച്ചു ചുരുട്ടും : യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എണ്ണിയാലൊടുങ്ങാത്ത പൂർവവിദ്യാർത്ഥികൾക്ക് ജന്മം നൽകിയ കലാലയം. പാട്ടും ചർച്ചകളും നവോത്ഥാന ചിന്തകളുമായി ഒരു കാലത്ത് നാടിന്റെ അഭിമാനമായിരുന്ന കലാലയത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വിദ്യാർത്ഥികൾ പറയുന്നത് കേട്ടാൽ മൂക്കത്ത് വിരൽ വച്ചുപോകും. കോളേജിലൊരു ഇടിമുറിയുണ്ട്. പിന്നെ ഇടിമുറിക്കാരുടെ സദാചാര പട്രോളിംഗും! കോളേജിൽ പഠനാന്തരീക്ഷമില്ലെന്ന് കാട്ടി ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കോളേജ് മാറിപ്പോവുകയും ചെയ്തിട്ട് ഒരു മാസം പോലും ആകുന്നതിന് മുമ്പാണ് പുതിയ സംഭവം. രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനുമാണ് കാമ്പസിലൂടെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെയും സിൽബന്ധികളുടെയും […]

മലപ്പുറത്ത് ഹോം നഴ്സിന്റെ കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് അവിഹിത ബന്ധവും മോഷണവും; മോഷ്ടിച്ച ആഭരണങ്ങൾ വിറ്റത് ആർഭാട ജീവിതത്തിന്

സ്വന്തം ലേഖകൻ മലപ്പുറം: തനിച്ച് താമസിക്കുന്ന സ്ത്രീകൾക്കും വയോധികർക്കും ജനമൈത്രി പൊലീസ് സംരക്ഷാ മുൻകരുതലുകൾ നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ ക്രിമിനൽ ബുദ്ധിയോടെ എത്തുക ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആവും. സംസ്ഥാനത്ത് നിരന്തരം ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സൂചിപ്പിക്കുന്നത് ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളുടെ ജാഗ്രത കുറവ് തന്നെയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ഇത്തരം  കൊല പാതകങ്ങളിലും മോഷണങ്ങളിലും തൊണ്ണൂറ് ശതമാനത്തിലും പ്രതി ചേർക്കപ്പെട്ടത് ബന്ധുക്കളോ സുഹൃത്തുക്കളോ അടുപ്പക്കാരോ ആണെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ […]

ബിജു മോനോന്റെ ‘ആദ്യരാത്രി ‘

സ്വന്തം ലേഖകൻ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിൽ ബിജുമേനോൻ വിവാഹ ദല്ലാളാകുന്നു. മുല്ലക്കര എന്ന ഗ്രാമത്തിലെ പേരുകേട്ട വിവാഹ ദല്ലാളായ മനോഹരൻ എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ സർജാനോ ഖാലിദും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . നാട്ടിലെ പ്രമാണിയായ കുഞ്ഞുമോൻ എന്ന കഥാപാത്രമായിട്ടാണ് അജു വർഗീസ് എത്തുന്നത്. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, മനോജ് ഗിന്നസ് , കൊല്ലം സുധി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.അനശ്വര രാജനാണ് നായിക. ക്യൂൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ […]

വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖിക കൊല്ലം: കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശിനി വസന്തകുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ വീടിന് പിൻവശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്ത ഈമാസം എട്ടാം തീയതി മുതലാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

അഖിലിനെ കുത്തിയ ഹീറോ പേന ഞങ്ങളുടേതല്ല ; പെൻ ഹീറോ കമ്പനിയുടെ വിശദീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിൽ സ്വയം നെഞ്ചിൽ ഹീറോ പേന കൊണ്ട് കുത്തുകയായിരുന്നു എന്ന എസ്എഫ്ഐയുടെ ഒരു പേജിലെ വിശദീകരണത്തെ ട്രോളി ട്രോളന്മാർ രംഗത്തെത്തി. ഇതിനിടെ ഒരു വിരുതൻ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പെൻഹീറോ എന്ന റീട്ടെയ്ൽ കമ്പനിയെ പ്രതിസ്ഥാനത്താക്കി അവരെ സംഭവത്തിൽ കുറ്റപ്പെടുത്തി. ഇതോടെ വിശദീകരണവുമായി ഇവർ രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയിൽ നടന്ന ഒരു വധശ്രമവുമായി ബന്ധപ്പെട്ട് നിരവധി പേർ സമൂഹമാധ്യമങ്ങളിലും മറ്റുമായി പോസ്റ്റുകൾ ഇടുന്നുണ്ട്. എന്നാൽ ആ പേനയുടെ നിർമ്മാതാക്കൾ തങ്ങളല്ലെന്നും അതുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്നും ചൈനയിലെ […]

ഇന്ത്യയിലും ബലാത്സംഗത്തിന് സൗദി മാതൃകയിൽ അതി വേഗ ശിക്ഷ: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ: പോക്സോ കേസിൽ അതിവേഗ കോടതിയുടെ വിധി രാജ്യത്ത് ആദ്യം: സംഭവം ഉണ്ടായത് കഴിഞ്ഞ മാസം

ക്രൈം ഡെസ്ക് ഭോപ്പാല്‍: ബലാത്സംഗക്കേസുകളിൽ അതി വേഗം ശിക്ഷയുണ്ടാകുന്നില്ലെന്ന രാജ്യത്തെ നിയമ സംവിധാനങ്ങളുടെ പോരായ്മ പരിഹരിക്കപ്പെടുന്നു. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ മാസം എട്ട് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 35കാരന് പോക്സോ നിയമപ്രകാരം പ്രത്യേക കോടതി വധശിക്ഷ വിധിച്ചതോടെയാണ് രാജ്യത്തെ നിയമ സംവിധാനം അതിവേഗം കൈ വരിക്കുന്നത്. സംഭവം നടന്ന് 32 ദിവസത്തിനുള്ളിലാണ് വിധി. ഐ.പി.സി സെക്‌ഷന്‍ 302, 376 എ, ബി വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണു ബമോറയ്ക്ക് പോക്സോ സ്പെഷ്യല്‍ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷ വിധിച്ചത്. എട്ടു വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്ന […]

പാലത്തിൽ നിന്ന് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കിട്ടി

സ്വന്തം ലേഖിക അരൂർ: പാലത്തിൽ നിന്നും കായലിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാർഡ് എരമല്ലൂർ കാട്ടിത്തറ വീട്ടിൽ ജോൺസന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ കൊച്ചിൻ ടെക്നിക്കൽ കോളേജിൽ മൂന്നാം വർഷ സിവിൽ ഡ്രോട്ട്സ്മാൻ കോഴ്സ് വിദ്യാർത്ഥിനിയുമായിരുന്ന ജിസ്ന ജോൺ (20)സാണ് കായലിൽ ചാടിയത്. ദേശീയപാതയിൽ അരൂർ കുമ്പളം പാലത്തിൽ വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിൽ നിന്നും കോളേജിലേക്ക് പുറപ്പെട്ട ജിസ്ന കുമ്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തി. നാടപ്പാതയിലൂടെ നടന്നെത്തി ബാഗും ഐഡന്റിറ്റി കാർഡും ഊരി […]

നടൻ ദേവന്റെ ഭാര്യ അന്തരിച്ചു

സ്വന്തം ലേഖിക തൃശൂർ: പ്രശസ്ത നടൻ ദേവന്റെ ഭാര്യയും, സംവിധായകൻ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55)അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂർ മൈലിപാടത്തുള്ള വസതിയിൽ പൊതുദർശനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും. മകൾ ലക്ഷ്മി, മരുമകൻ സുനിൽ. പരസ്യസംവിധായകൻ സുധീർ കാര്യാട്ട് സഹോദരനാണ്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവൻ. രാമു കാര്യാട്ടിന്റെ പാരമ്പര്യവുമായയാണ് ദേവൻ സിനിമയിൽ സജീവമായത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്.

നെടുങ്കണ്ടം കസ്റ്റഡി മരണം: പോസ്റ്റുമോർട്ടത്തിൽ വൻ പിഴവ്; വീണ്ടും മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യണമെന്ന നിർദേശവുമായി ജുഡീഷ്യൽ കമ്മിഷൻ

സ്വന്തം ലേഖകൻ നെടുങ്കണ്ടം: പൊലീസ് ലോക്കപ്പിൽ ക്രൂര മർദനത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടത്തിൽ ഗുരുതര പിഴവുകൾ സംഭവിച്ചതായി കണ്ടെത്തൽ. കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മിഷനാണ് മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം ചെയ്യണമെന്ന നിർദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിട്ട. ജസ്റ്റിസ് നാരായണ കുറുപ്പാണ് ഇതു സംബന്ധിച്ചുള്ള നിർദേശം മുന്നോട്ടു വച്ചത്. ആദ്യ പോസ്റ്റുമോർട്ടത്തിൽ വീഴ്ചയുണ്ടായെന്നും വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുക്കുമെന്നും ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു. രാജ്കുമാറിന്റെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മുറിവുകളുടെ പഴക്കത്തെ കുറിച്ച് വ്യക്തത […]