play-sharp-fill

രാജിവെച്ച എം.എൽ.എമാർക്ക് സുപ്രീം കോടതിയുടെ തിരിച്ചടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺഗ്രസ് – ജെ.ഡി.എസ് സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രാജിവച്ച എം.എൽ.എമാർക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ഇവരുടെ രാജിക്കാര്യത്തിലും അയോഗ്യത കൽപ്പിക്കുന്നതിലും സ്പീക്കറോട് നിർദ്ദേശം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് ചില പരിമിതികളുണ്ട്. സ്പീക്കർ ഭരണഘടനാ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ മാത്രമേ കോടതിക്ക് അധികാരമുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. തങ്ങളുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിമതർ കോടതിയെ സമീപിച്ചത്. തങ്ങളുടെ […]

അപമാനിക്കരുതെന്ന് മഞ്ജുവാര്യർ ; വാഗ്ദാന ലംഘനകേസ് ഒത്തുതീർപ്പിലേക്ക്

സ്വന്തം ലേഖകൻ വയനാട് : ആദിവാസി വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് വീടുവച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പേരിൽ ചലച്ചിത്രതാരം മഞ്ജു വാര്യർക്ക് എതിരെ നൽകിയ കേസ് ഒത്തുതീർപ്പിലെത്തി. സർക്കാർ അനുമതി നൽകിയ ഭവനപദ്ധതിയിൽ പത്തുലക്ഷം രൂപ സംഭാവനയായി നൽകാമെന്ന് മഞ്ജു വാര്യർ കത്തുമുഖേന അറിയിച്ചു. ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് ഇനിയും തന്നെ അപമാനിക്കുകയോ അക്ഷേപിക്കുകയോ ചെയ്യരുതെന്നും മഞ്ജു വാര്യർ അഭ്യർത്ഥിച്ചിട്ടുണ്ട്. പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് വീടും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകാമെന്നാണ് നടി രക്ഷാധികാരിയായ മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. […]

ശബരിമല : പോലീസുകാരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിലെ ക്രമസമാധാന പ്രശ്‌നത്തിലും നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ശബരിമലയിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി ഏറ്റെടുക്കാൻ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മിക്ക മുതിർന്ന ഉദ്യോഗസ്ഥരും അവധിയിൽ പോവുകയാണുണ്ടായത്. മനിതി സംഘമെത്തിയപ്പോൾ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ സ്വന്തം താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ പൊലീസ് നാറാണത്ത് ഭ്രാന്തനെപ്പോലെ പെരുമാറി. ആർ.എസ്.എസിനായി പൊലീസുകാർ രഹസ്യങ്ങൾ ചോർത്തി നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ […]

കോടതി ചിലവ് വേണ്ടന്ന് എതിർ കക്ഷികൾ : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിച്ചു ;ഉടൻ തെരഞ്ഞെടുപ്പെന്ന് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ലേഖിക കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഹർജിക്കാരനും ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ നൽകിയ അപേക്ഷയിലാണ് നടപടി. കേസ് പിൻവലിച്ചാൽ കോടതിച്ചെലവ് നൽകണമെന്ന ആവശ്യം എതിർകക്ഷി പിൻവലിച്ചതോടെയാണ് കേസ് നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്.ഉടൻതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുൾ റസാഖിൻറെ അഭിഭാഷകൻ സുരേന്ദ്രനിൽ നിന്നും കോടതിച്ചെലവ് ആവശ്യപ്പെട്ടത്. എന്നാൽ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കിൽ ഹർജി പിൻവലിക്കാൻ തയ്യാറല്ലെന്ന് സുരേന്ദ്രൻ കോടതിയിൽ പറഞ്ഞതോടെ കേസിൻറെ വാദം വീണ്ടും നീട്ടുകയായിരുന്നു. കോടതിച്ചെലവെന്ന […]

അങ്കണവാടിയിലെത്തിയ നാലു വയസ്സുകാരിയുടെ ശരീരത്തിൽ നിറയെ പൊള്ളൽ പാടുകൾ; പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊട്ടിയം: അങ്കണവാടിയിൽ പ്രവേശനത്തിനെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. സംഭവത്തെ തുടർന്ന് അങ്കണവാടി വർക്കറുടെ പരാതിയിൽ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ കൊട്ടിയം പ്രതിഭ ലൈബ്രറിക്കു സമീപത്തെ 17-ാം നമ്പർ അങ്കണവാടിയിൽ തിങ്കളാഴ്ച രാവിലെയാണ് നാലുവയസുകാരിയായ മകളുമൊത്ത് അമ്മയെത്തിയത്. അങ്കണവാടി വർക്കർ ശ്രീദേവിയാണ് കുഞ്ഞിന്റെ കാലിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയ്. കൂടുതൽ പരിശോധനയിൽ ശരീരമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടതോടെ വിവരം ഐ.സി.ഡി.എസ്. സൂപ്പർവൈസറെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ ഉടൻതന്നെ ചൈൽഡ് ലൈനിലും […]

നെടുങ്കണ്ടം ഉരുട്ടിക്കൊല ജയിൽ വാർഡനെ പിരിച്ചു വിട്ടു. പ്രിസൺ ഓഫീസറെ സസ്‌പെൻഡ് ചെയ്തു : നടപടി ജയിൽ വകുപ്പിലേക്കും

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡെപ്യൂട്ടി പ്രസൺ ഓഫീസർ വാസ്റ്റിൻ ബോസ്‌കോയെ സസ്പെൻഡ് ചെയ്തു. താൽക്കാലിക വാർഡൻ സുഭാഷിനെ പിരിച്ചുവിട്ടു. ജയിൽ ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഡിഐജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പോലീസ് കസ്റ്റഡിയിൽ നിന്നും അവശനിലയിലെത്തിയ പ്രതിക്ക് അടിയന്തര വൈദ്യസഹായം നൽകിയില്ല. പ്രതിയുടെ ആരോഗ്യസ്ഥിതി മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞുങ്ങളോട് ഈ ക്രൂരത എന്തിന് ? മാരകരോഗങ്ങൾക്കെതിരെയുള്ള വാക്‌സിനുകൾ പലകുട്ടികളിലും എടുക്കുന്നില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ശരാശരി 10 ശതാനം പേർ മാരക രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പുകൾക്ക് വിധേയരാവുന്നില്ല. മാതാപിതാക്കൾ കാട്ടുന്ന വിമുഖത തന്നെ കാരണം. ഡിഫ്തീരിയയും ഹീമോഫീലിയയും അടക്കമുള്ള മാരകരോഗങ്ങളുടെ തിരിച്ചുവരവിന് കളമൊരുക്കുകയാണ് ഇതിലൂടെ. ഒരു വയസിൽ താഴെ നിർബന്ധമായും എടുക്കേണ്ട പെന്റാവാലന്റ് വാക്സിൻ, മീസിൽസ് വാക്സിൻ എന്നീ പ്രതിരോധ കുത്തിവയ്പുകളെടുക്കാത്ത കുട്ടികളുടെ എണ്ണം ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ഒരു ലക്ഷത്തിലേറെ വരും. 2017ൽ ജനിച്ചവരിൽ 32,904 കുട്ടികൾ വാക്‌സിന് വിധേയരായില്ല. 2018ൽ അത് […]

യൂണിയൻ ഓഫീസിൽ ഉത്തരക്കടലാസും അധ്യാപകന്റെ സീലും മദ്യക്കുപ്പികളും മാരകായുധങ്ങളും ; യൂണിവേഴ്‌സിറ്റി കോളേജ് ഭീകര ക്യാമ്പോ ?

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിയൻ ഓഫീസിലും സർവകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തി.കോളേജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിൽ, എസ്.എഫ്.ഐയുടെ ഇടിമുറിയായി പ്രവർത്തിക്കുന്ന യൂണിയൻ ഓഫീസ് പിടിച്ചെടുത്ത് ക്ലാസ് മുറിയാക്കാൻ കോളേജ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് കോളേജ് ജീവനക്കാർ ഇന്നലെ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന മുറിയിൽ നിന്ന് റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മദ്യ കുപ്പിയും കത്തിയും പൊലീസ് കണ്ടെടുത്തിരുന്നു. മുറിയിൽ സ്ഥാപിച്ചിരുന്ന […]

കന്യാസ്ത്രീ മഠങ്ങളിൽ ‘ആശ്വാസത്തിനായി’ തന്നെ വിളിക്കും: പുരുഷനാകാൻ കൊതിച്ചു നടന്ന മേഴ്‌സി പാന്റിനുള്ളിൽ സൂക്ഷിച്ചിരുന്നത് തുണിയിൽ നിർമ്മിച്ച പുരുഷ ലൈംഗിക അവയവം; ട്രാൻസ്‌ജെൻഡറാകാൻ തട്ടിപ്പ് നടത്തി പണം കണ്ടെത്താൻ ശ്രമിച്ച മേഴ്‌സി കോട്ടയം അയുർവേദ ആശുപത്രിയിൽ ഡോക്ടറായി ചമഞ്ഞും തട്ടിപ്പ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീ മഠങ്ങളിൽ താമസിച്ച് ആണാകാൻ കൊതിച്ച് തട്ടിപ്പ് നടത്തിയ മേഴ്‌സി ഒടുവിൽ കുടുങ്ങി. കന്യാസ്ത്രീ മഠങ്ങളിൽ നിന്നും ‘പഠിച്ച’ വിദ്യ ഉപയോഗിച്ച് താൻ തട്ടിപ്പ് നടത്തി പുരുഷൻ ചമഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് പൊലീസ് പിടികൂടിയപ്പോൾ മേഴ്‌സിയുടെ വാദം. ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് മേഴ്‌സി മുൻപ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പണം തട്ടിയെടുത്തതായി കൂടുതൽ പരാതി ഉയരാത്ത സാഹചര്യത്തിൽ ഇവരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ട്രാൻസ്ജെൻഡറാകാനുള്ള ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ ജില്ലാ ആയുർവേദ […]

ലോട്ടറി വില്പനക്കാരിയുടെ കൊലപാതകം ; പൊന്നമ്മക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യൻ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ലോട്ടറി വിൽപ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ. മരിച്ച പൊന്നമ്മയ്ക്കൊപ്പം(55) ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. പണവും സ്വർണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യൻ കൊന്നത്. മൂന്ന് ദിവസം മുൻപാണ് പൊന്നമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. കാൻസർ വാർഡിന് എതിർ വശത്ത് സിടി സ്‌കാൻ സെന്ററിനോടടുത്തുള്ള കുറ്റിക്കാട്ടിനുള്ളിലാണ് ശനിയാഴ്ച പകൽ ഒരുമണിയോടെയാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടെടുത്തത്. […]