കത്തിത്തുമ്പിൽ പൊലിഞ്ഞത് രണ്ട് കായിക താരങ്ങളുടെ ആകാശ പൊക്കത്തിലുള്ള സ്വപ്നങ്ങൾ: യൂണിവേഴ്സിറ്റി കോളജിൽ കുത്തിയതും കുത്ത് കൊണ്ടതും ഉറ്റ സുഹൃത്തുക്കൾ

കത്തിത്തുമ്പിൽ പൊലിഞ്ഞത് രണ്ട് കായിക താരങ്ങളുടെ ആകാശ പൊക്കത്തിലുള്ള സ്വപ്നങ്ങൾ: യൂണിവേഴ്സിറ്റി കോളജിൽ കുത്തിയതും കുത്ത് കൊണ്ടതും ഉറ്റ സുഹൃത്തുക്കൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ തിമിരം കണ്ണിൽ കയറിയതോടെ കോളജ് ക്യാമ്പസിൽ യുവാവ് കുത്തി വീഴ്ത്തിയത് ഉറ്റ സുഹൃത്തിനെ. യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസിൽ എസ്‌ഐഐ നേതാക്കളുടെ അതിക്രമത്തിലും കത്തിക്കുത്തിലും അഖിലിന്റെ സ്വപ്‌നങ്ങള്‍ പൊലിയുമോയെന്ന ആശങ്കയാണ് മാതാപിതാക്കളും കൂട്ടുകാരും. അഖിലിനെ കുത്തി വീഴ്ത്തിയത് ആകട്ടെ ഉറ്റ സുഹൃത്തും വർഷങ്ങളായി ഒപ്പം നടന്നിരുന്ന ആളുമായ ശിവരഞ്ജിത്താണെന്നാണ് മൊഴി. ശിവരഞ്ജിത്തിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.
പവര്‍ ലിഫ്റ്റിങില്‍ ദേശീയ തലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് അഖില്‍. അഖിലിനെ കുത്തിയ ശിവരഞ്ജിത്തും കായിക രംഗത്ത് കഴിവ് തെളിയിച്ചയാളാണ്. ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത് ദേശീയ മത്സരത്തില്‍ പങ്കെടുത്തയാള്‍.  കുട്ടിക്കാലം മുതല്‍ ഇവര്‍ പരസ്പരം അറിയാവുന്നവരും കായിക മത്സരങ്ങളില്‍ വിജയിക്കുമ്പോള്‍ പരസ്പരം അഭിനന്ദിക്കുന്നവരും ആയിരുന്നു. ഇങ്ങനെയുള്ള സുഹൃത്തുക്കൾക്ക് എങ്ങിനെ കുത്തി വീഴ്ത്താൻ സാധിക്കും എന്നതാണ് ബന്ധുക്കളും സുഹൃത്തുക്കളെയും ആശങ്കയിലാക്കുന്നത്.

പവര്‍ലിഫ്റ്റിങ്ങില്‍ ശ്വാസമെടുക്കുന്നത് പ്രധാനഘടകമാണെന്നതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും അഖിലിനും മാതാപിതാക്കള്‍ക്കുമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓള്‍ ഇന്ത്യ ഫെഡറേഷന്‍ നാഷണല്‍ സബ്ജൂനിയര്‍ പവര്‍ലിഫ്റ്റിങ്, ജൂനിയര്‍ സൗത്ത് ഇന്ത്യ പവര്‍ലിഫ്റ്റിങ്, കേരള സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ പവര്‍ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നേടിയിട്ടുണ്ട് അഖില്‍. ഉടന്‍ നടക്കാനിരിക്കുന്ന കേരള സര്‍വകലാശാല മത്സരത്തിന് തയ്യാറെടുത്തുവരികയായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയില്‍ പങ്കെടുത്ത് വിജയിയായിട്ടുമുണ്ട് ഈ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി. സ്പോര്‍ട്‌സ് ക്വാട്ടയില്‍ കോളേജിലെത്തിയപ്പോഴാണ് പവര്‍ലിഫ്റ്റിങ്ങിലേക്ക് തിരിഞ്ഞത്.

എല്ലാദിവസവും പരിശീലനത്തിനുപോകും. എസ്.എഫ്.ഐ. ആറ്റുകാല്‍ ലോക്കല്‍ കമ്മിറ്റി അംഗവും നാട്ടിലെ സജീവ പ്രവര്‍ത്തകനുമാണ്. കായികമത്സരത്തില്‍ വിജയിച്ച്‌ എങ്ങനെയെങ്കിലും ഒരു ജോലി നേടുകയായിരുന്നു ലക്ഷ്യം.

അതിനാല്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നില്ല. കഴിഞ്ഞവര്‍ഷം ദേശീയമത്സരത്തില്‍ വിജയിച്ചപ്പോള്‍ കോളേജില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് അന്നത്തെ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹിയായ ആരോമലിന്റെ നേതൃത്വത്തില്‍ വലിച്ചുകീറിക്കളഞ്ഞതായി അഖിലിന്റെ സഹോദരി ചിഞ്ചുവും പറയുന്നുണ്ട്.