മറ്റൊരു കല്ലടയായി പരുമലയിലെ കെ.സി.ടി ബസ്: സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: പിഞ്ചു കുട്ടിയുടെ തല സീറ്റിന്റെ കമ്പിയിൽ ഇടിച്ചു; അമിത വേഗത്തെ ചോദ്യം ചെയ്ത യുവാവിനെയും , അപകടത്തിൽപ്പെട്ട വീട്ടമ്മയെയും കുട്ടിയെയും  കഴുത്തിന് പിടിച്ച് നടുറോഡിൽ ഇറക്കി വിട്ട് സ്വകാര്യ ബസിന്റെ ഗുണ്ടായിസം

മറ്റൊരു കല്ലടയായി പരുമലയിലെ കെ.സി.ടി ബസ്: സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: പിഞ്ചു കുട്ടിയുടെ തല സീറ്റിന്റെ കമ്പിയിൽ ഇടിച്ചു; അമിത വേഗത്തെ ചോദ്യം ചെയ്ത യുവാവിനെയും , അപകടത്തിൽപ്പെട്ട വീട്ടമ്മയെയും കുട്ടിയെയും കഴുത്തിന് പിടിച്ച് നടുറോഡിൽ ഇറക്കി വിട്ട് സ്വകാര്യ ബസിന്റെ ഗുണ്ടായിസം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: സ്വകാര്യ ബസിന്റെ അമിത വേഗം കണ്ടാൽ എന്തു ചെയ്യണം. കെ.സി.ടി ബസിലാണെങ്കിൽ മിണ്ടാതെ വീട്ടിൽ പോകുക. അല്ലാതെ എന്തു ചെയ്താലും ബസ് ജീവനക്കാരുടെ നല്ല ഇടി കിട്ടുമെന്നാണ് ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ബസിന്റെ അമിത വേഗത്തെ തുടർന്ന് സഹ യാത്രികയുടെയും കുട്ടിയുടെയും തല സീറ്റിൽ ഇടിച്ചത് കണ്ട് അമിത വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ട യുവാവിനെയാണ് ബസിനുള്ളിൽ വച്ച് കുത്തിന് പിടിച്ച് ജീവനക്കാർ റോഡിലിറക്കി വിട്ടത്. സംഭവം ചോദ്യം ചെയ്തതിന് അപകടത്തിൽപ്പെട്ട കുട്ടിയെയും അമ്മയെയും ബസ് ജീവനക്കാർ ടിക്കറ്റ് മടക്കി വാങ്ങിയ ശേഷം നടുറോഡിൽ ഇറക്കി വിട്ടു. യുവാവ് സംഭവം സംബന്ധിച്ചു പരാതി നൽകുകയും, ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തതോടെയാണ് സംഭവം വിവാദമായി മാറിയത്. പോസ്റ്റ് സോഷ്യൽ മീഡിയ എറ്റെടുത്തതോടെ പരുമലയിലെ കല്ലടയായ കെസിടിയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷാജി മാലിയാട്ട് എന്ന യുവാവ് പരുമലയ്ക്കു സമീപം കൊരട്ടി അമ്പലത്തിനു മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് കെ.സി.ടിയുടെ കെ.എൽ 29 എച്ച് 8201 നമ്പർ ബസിൽ കയറിയത്. അമിത വേഗത്തിൽ ആദ്യം മുതൽ പാഞ്ഞ സ്വകാര്യ ബസിൽ അപകടം പലപ്പോഴും തലനാരിഴയ്ക്ക് മാത്രമാണ് രക്ഷപെട്ടത്. ഇതിനിടെ മറ്റൊരു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ പിൻ സീറ്റിലിരുന്ന വീട്ടമ്മയുടെ തല സീറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് വീട്ടമ്മ വേദന എടുത്ത് പുള്ഞ്ഞു. ഇതോടെ ഷാജി പ്രശ്‌നത്തിൽ ഇടപെട്ടു. തുടർന്നാണ് ജീവനക്കാർ ഓടിയെത്തി ഷാജിയെ കുത്തിന് പിടിച്ച് ബസിൽ നിന്നും ഇറക്കി വിട്ടു. ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇന്ന് വൈകിട്ട് 13 07 2019 പരുമലയ്ക്ക് ഇപ്പുറം ഉള്ള കൊരട്ടി അമ്പലത്തിന്റെ മുന്നിൽ നിന്ന് KCT യുടെ (KL 29 H 8201)എന്ന ബേസിൽ കയറുകയും  മുന്നിൽ ഉള്ള KSRTC FP ബസിനെ OVERTAKE ചെയ്യാൻ ഉള്ള ശ്രമത്തിൽ ബസ് RASH DRIVE ചെയ്യുകയും, ഡ്രൈവറുടെ പിന്നിൽ ഇരുന്ന സ്ത്രീയുടെ മടിയിൽ ഇരുന്ന കുട്ടിയുടെ തല ഗ്രില്ലിൽ ഇടിക്കുകയും അവർ ബഹളം വെക്കുകയും ചെയ്തു. ഇത് അവർ ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ അവരോട് ബസിൽ നിന്ന് ഇറങാൻ ആക്രോശിച്ചു. ബസ് പരുമലയിൽ നിർത്തി അവരുടെ കയ്യിൽ നിന്ന് ടിക്കറ്റ് പിടിച്ചു വാങ്ങി ബസിൽ നിന്ന് ഇറക്കി വിട്ടു. ജീവൻ ഭയന്ന് അവർ ബസിൽ നിന്ന് ഇറങ്ങി. ഇത് പുറകിൽ ഇരുന്ന ഞാൻ ചോദ്യം ചെയ്തു. ബസ് ഇങ്ങനെ ഓടിക്കാൻ പറ്റു എന്നും അത് പറ്റാത്തവർ ഇറങ്ങിക്കോളാൻ ഡ്രൈവറും കണ്ടക്ടറും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ തുടർന്ന് എനിക്ക് പരിചയം ഉള്ള MVI ശ്രീ Biju സാറിനോട് ഉപദേശം തേടുകയും തുടർന്ന് KCT യുടെ Customer CARE  നമ്പരായ +919947364044 ഇൽ വിളിക്കുകയും കംപ്ലൈൻറ് പറയുകയും ചെയ്തു. അവിടുന്നും അതേ പ്രതികരണം. വേണമെങ്കിൽ യാത്ര ചെയ്താൽ മതി എന്ന പോലത്തെ നിലപാട്…

ബിജു സാറിന്റെ നിയമോപദേശം പോലെ ഉടനെ തന്നെ Rto Alappuzha Rto Office Kayamkulam എന്നിവർക്ക് ഉടനെ പരാതി നൽകും.

ബസ് സുരക്ഷിത യാത്രയ്ക്കുള്ളതാണ്.. അല്ലാതെ ജീവൻ കളയാൻ ഉള്ളതല്ല.