കുപ്പിവെള്ളത്തിന്റെ വില കുറച്ചു ; 20 രൂപയിൽ നിന്ന് 13 രൂപയിലേക്ക്
സ്വന്തം ലേഖിക തിരുവനന്തപുരം :സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് സർക്കാർ ഉത്തരവിട്ടു.20 രൂപയ്ക്ക് വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ വിലയാണ് പരമാവധി 13 രൂപയായി കുറച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ ബുധനാഴ്ച ഒപ്പുവച്ചു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നത്, വിൽക്കുന്നതാകട്ടെ 20 രൂപയ്ക്കും. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന […]