play-sharp-fill

കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു: പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ; ഒടുവിൽ സംഘർഷം

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയൻസ് ക്ലബ്ബിന്റെ മോർച്ചറിയിൽ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലെത്തി സംഘർഷത്തിലായി. എഴുകോൺ, മാറനാട്, കാരുവേലിൽ, മണിമംഗലത്ത് വീട്ടിൽ, പരേതനായ മാത്തൻ പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കർ(95) രുടെ മൃതദ്ദേഹമാണ് മാറി സംസ്‌ക്കരിച്ചത്. വർഷങ്ങളായി ചണ്ണപ്പേട്ട കടത്തിണ്ണയിൽ അനാഥനായി കിടന്ന കൊട്ടാരക്കര ആശ്രയായിലെ അന്തേവാസി ചെല്ലപ്പന്റെ (75) മൃതദേഹത്തിന് പകരം തങ്കമ്മയുടെ മൃതദേഹം ഇന്നലെ കൊല്ലം പോളയത്തോ പൊതു ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. കഴിഞ്ഞ […]

തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു; ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ, നഷ്ടപരിഹാര തുക കെട്ടി വെച്ചാൽ മാത്രമേ ഇനി വാഹനം വിട്ടു നൽകൂ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇനി വിട്ടുകിട്ടണമെങ്കിൽ എതിർ വാഹനത്തിനുണ്ടായ കേടുപാട് പരിഹരിക്കാൻ ആവശ്യമായ തുകയോ ഗാരന്റിയോ കെട്ടിവെക്കണം. കേരള മോട്ടോർ വാഹനചട്ടത്തിന്റൈ കരട് ഭേദഗതി സർക്കാർ പ്രസിദ്ധീകരിച്ചു. വാഹനാപകടം സംഭവിച്ചാൽ എതിർവാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന സൗകര്യമാണ് തേർഡ് പാർട്ടി ഇൻഷുറൻസിലുള്ളത്. നിലവിൽ അപകടത്തിൽപെടുന്ന വാഹനങ്ങൾ മോചിപ്പിക്കാൻ ഇൻഷുറൻസില്ലാത്തതിന് സ്‌റ്റേഷനിൽ 1000 രൂപ പിഴ അടച്ചാൽ മതി. എന്നാൽ, ഇത്തരത്തിൽ പിഴയൊടുക്കി വാഹനം വീണ്ടെടുത്തശേഷം ഉടമകൾ കേസ് അവഗണിക്കുകയും നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്യുന്ന […]

ഹിന്ദി ഹമാര രാഷ്ട്രഭാഷ ഹെ! ഇതരസംസ്ഥാനക്കാരോട് സംസാരിക്കാൻ കേരള പൊലീസ് ഹിന്ദി പഠിക്കുന്നു

സ്വന്തം ലേഖകൻ നാദാപുരം: സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാർ പെരുകിയപ്പോൾ കേരള പൊലീസും ഹിന്ദി പഠിക്കുന്നു. നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാരാണ് ദേശീയ ഭാഷ വശത്താക്കാൻ ട്യൂഷൻ സ്വീകരിക്കുന്നത്. അവശ്യഘട്ടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസുകാർ ഹിന്ദി പഠിക്കുന്നത്. അറുപത് പൊലീസുകാരാണ് നാദാപുരം കൺട്രോൾ റൂമിലുള്ളത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ഹോം ഗാർഡുമാരുടെ സഹായത്തോടെയാണ് ഇതുവരെ ഇവരെ ചോദ്യംചെയ്തിരുന്നത്. അടിയന്തരഘട്ടങ്ങളിൽ ഹോം ഗാർഡുമാരെ കിട്ടാതായതോടെയാണ് എങ്കിൽ പിന്നെ ഹിന്ദി പഠിച്ചുകളയാമെന്ന് പൊലീസും ചിന്തിച്ചത്. രാവിലെ ഏഴര മുതൽ ഒമ്പത് വരെ രണ്ടു ഷിഫ്ടുകളിലാണ് […]

മരണാനന്തരവും വിജയം കലൈഞ്ജർക്കൊപ്പം; സംസ്‌കാരം മറീനയിൽ തന്നെ

ബാലചന്ദ്രൻ ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്‌കാരം മറീന ബീച്ചിൽ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയിൽ വാദം കേട്ട കോടതി ഇതിൽ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു. മെറീനയിലെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച് സമർപ്പിക്കപ്പെട്ടിരുന്ന അഞ്ച് ഹർജികളിൽ നാലെണ്ണവും ചൊവ്വാഴ്ച രാത്രിയോടെ തന്നെ പിൻവലിക്കപ്പെട്ടിരുന്നു. എന്നാൽ ട്രാഫിക് രാമസ്വാമി ഹർജി പിൻവലിച്ചിരുന്നില്ല. ഇതേത്തുടർന്ന് രാമസ്വാമിയോട് […]

കലൈഞ്ജരുടെ സ്വന്തം ഹനീഫ; അധികമാരും അറിയാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ

സ്വന്തം ലേഖകൻ ചെന്നൈ: കരുണാനിധിയുടെഅന്ത്യം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കലൈഞ്ജർ അത്രമേൽ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പർശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്‌ബോൾ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാൽ എം.ജി.ആർ. മറ്റൊരാൾ കൊച്ചിൻ ഹനീഫയുമായിരുന്നു. എം.ജി.ആറുമായി താരമ്യം ചെയ്യുമ്‌ബോൾ ഹനീഫയുടെ തട്ട് ഒന്ന് ഉയർന്നുതന്നെ ഇരിയ്ക്കും കാരണം ഹൃദയം കൊണ്ടുള്ള അടുപ്പം കൂടുതൽ ഹനീഫയോടായിരുന്നു. അത്തരത്തിൽ ബന്ധം ദൃഢമാകാൻ ഒരു കാരണം കൂടിയുണ്ട്. ഒരുപക്ഷേ ആ കഥ അറിയണമെങ്കിൽ കുറച്ചുകാലും പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും. കാരണം അതൊരു […]

കലൈഞ്ജർക്ക് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങൾ; പ്രധാനമന്ത്രി ചെന്നൈയിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാൻ രാജാജി ഹാളിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഒ പനീർ സെൽവം, നടൻ രജനികാന്ത് തുടങ്ങിയവർ പുലർച്ചെ തന്നെ രാജാജി ഹാളിൽ എത്തിച്ചേർന്നു. കൂടാതെ നടൻ സൂര്യ, അജിത്ത്, ശാലിനി തുടങ്ങിയ ചലചിത്ര താരങ്ങളും അദ്ദേഹത്തിനെ അവസാനമായി കാണാൻ ഹാളിലെത്തിയിരുന്നു. വൈകിട്ടോടെ കരുണാനിധിയുടെ സംസ്‌കാരം നടക്കുമെന്ന് […]

രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും കുട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ രാമപുരം: രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധിയാളുകൾക്ക് പരിക്ക്. രാമപുരം മാറിക റോഡിൽ നീറന്താനത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലാ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സിലുണ്ടായിരുന്ന 17 വിദ്യാർത്ഥികളിൽ ഒരാൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ രാമപുരത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേത്തുടർന്ന് ഈ വഴിയുള്ള ഗതാഗതം സ്ഥംഭിച്ചിരിക്കുകയാണ്.

കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാർ; എസ്.ഐയെ സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാരെന്ന് കണ്ടെത്തി. സംഭവത്തിൽ പൊൻമുടി ഗ്രേഡ് എസ്.ഐ അയൂബ് ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, വിനോദ് എന്നിവർക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അന്വേഷണ വിധേയമായി ഗ്രേഡ് എസ്.ഐ അയൂബ് ഖാനെ റൂറൽ എസ്.പി സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടർന്ന് മൂന്ന് പൊലീസുകാരും ഒളിവിലാണ്. ഞായറാഴ്ചയാണ് പ്രതികൾ അടക്കമുള്ളവർ വനമേഖലയിൽ കടന്ന് മ്ലാവിനെ വേട്ടയാടിയത്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചർ നടത്തിയ അന്വേഷണത്തിൽ പൊലീസുകാർ ഒഴികെയുള്ള മൂന്നുപേർ അറസ്റ്റിലായിരുന്നു. […]

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി അന്തരിച്ചു

ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. 6.10നാണ് അന്ത്യം സംഭവിച്ചത്‌. രോഗം മൂർഛിച്ചതോടെ ശനിയാഴ്‌ച പുലർച്ചെ ഒന്നോടെ ഗോപാലപുരത്തെ വസതിയിൽ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കാവേരി ആശുപത്രിയിലെ ഡോക്ടർമാരും നേഴ്‌സുമാരുമടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ വീട്ടിൽ ക്യാന്പ്‌ ചെയ്‌ത്‌ ചികിത്സിച്ചിരുന്നു. കരുണാനിധി ഡിഎംകെ പ്രസിഡന്റായതിന്റെ 50ാം വാർഷികം വെള്ളിയാഴ്‌ചയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്‌ ആഘോഷപരിപാടികൾ മാറ്റിവച്ചതായി പാർടി വൃത്തങ്ങൾ അറിയിച്ചിരുന്നു. 1969 ജൂലൈ 27നാണ്‌ […]

വീട്ടുവളപ്പിലെ ചന്ദനമരം കാണാനെത്തി; ദിവസങ്ങൾക്കകം മരം അപ്രത്യക്ഷമായി

സ്വന്തം ലേഖകൻ തളിപ്പറമ്പ്: വീട്ടുവളപ്പിൽ വളർന്ന ചന്ദനമരത്തിന് വില ചോദിച്ചെത്തിയവരെ തിരിച്ചയച്ച് ദിവസങ്ങൾക്കുള്ളിൽ മരം അപ്രത്യക്ഷമായി. കാഞ്ഞിരങ്ങാടിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പതിനായിരത്തോളം രൂപ വിലമതിക്കുന്ന ചന്ദനമരം അജ്ഞാതർ മുറിച്ചു കടത്തിയത്. ദിവസങ്ങൾക്കു മുൻപ് അജ്ഞാതരായ രണ്ടുപേർ എത്തി ചന്ദന മരം വിൽക്കുന്നോ എന്ന് അന്വേഷിച്ചിരുന്നു. വിൽക്കുന്നില്ലെന്ന് വീട്ടുകാർ മറുപടി നൽകിയപ്പോൾ വന്നവർ തുക കൂട്ടി പറഞ്ഞ് പ്രലോഭനം നടത്തി. എന്നിട്ടും വീട്ടുകാർ വഴങ്ങിയില്ല. തുടർന്ന് ഇവർ തിരിച്ചു പോവുകയും ചെയ്തു. മൂന്നു ദിവസത്തിനു ശേഷം പമ്പിൽ പോയി നോക്കിയപ്പോഴാണ് ചന്ദന […]