ആരാധകനെ അകമഴിഞ്ഞ് സ്‌നേഹിച്ച് സൂപ്പർ താരം: മരണപ്പെട്ട ആരാധകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ താരം നേരിട്ടെത്തി ..!
സ്വന്തം ലേഖകൻ
ചെന്നൈ : സിനിമ താരങ്ങളോടുള്ള ആരാധന പലപ്പോഴും വാർത്തകളായിട്ടുണ്ട്.താരാരാധന ഏറ്റവും കൂടുതൽ അതിരു കടക്കുന്നത് തെന്നിന്ത്യൻ സിനിമാ ലോകത്താണ്.ഇപ്പോൾ വാർത്തയിൽ ഇടം പിടിക്കുന്നത് തെലുങ്ക് സൂപ്പർ താരവും ചിരഞ്ജീവിയുടെ മകനുമായ രാംചരൺ.
മരണപ്പെട്ട ആരാധകന്റെ കുടുംബത്തിന് ആശ്വാസമായെത്തിയിരിക്കുകയാണ് താരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂർ അഹമ്മദ് എന്ന ആരാധകന്റെ കുടുംബത്തിനാണ് താരം വൻ തുക നൽകിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 8നാണ് നൂർ അഹമ്മദ് മരിച്ചത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂർ അഹമ്മദ്. ഹൈദരാബാദ് മെഗാ ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു നൂർ മുഹമ്മദ്.
നൂറിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമായി 10 ലക്ഷം രൂപയാണ് രാം ചരൺ നൽകിയത്. നൂറിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. താരത്തിന്റെ ഈ പ്രവൃത്തി ആരാധകരുടെ മനസ്സു നിറച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.