video
play-sharp-fill

ജോലി വേണോ അതോ ജോലിക്കാരെ വേണോ…? രണ്ടായാലും സർക്കാരിന്റെ മൊബൈൽ ആപ്പ് റെഡി

സ്വന്തം ലേഖകൻ തൃശൂർ: ജോലി വേണോ, അതോ ജോലിക്കാരെ വേണോ..? രണ്ടായാലും ഇനി ബുദ്ധിമുട്ടണ്ട. സർക്കാരിന്റെ ആപ്പ് ജോലിയും ജോലിക്കാരെയും നിങ്ങളുടെ വിരത്തുമ്പിലെത്തിക്കും. ജോലി ആവ്ശ്യമുള്ളവരുടെയും ജോലിക്കാരെയും വേണ്ടവരുടെയും പ്രശ്‌നത്തിന് പരിഹാരമാർഗം വിരൽത്തുമ്പിലാക്കാനുള്ള സർക്കാർ സംവിധാനം സജ്ജം. ദൈനംദിന ഗാർഹികവ്യാവസായികാവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിനാണ് തൃശൂർ ജില്ലയിൽ തുടക്കമിട്ടത്. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. ഈ സംവിധാനം പൂർണ്ണതയിലെത്തുന്നതോടെ ഒരേ തൊഴിൽ ചെയ്യുന്ന ഒന്നരലക്ഷം പേരെ കണ്ടെത്താനാകും. കേരള അക്കാദമി ഫോർ […]

ഫെബ്രുവരി 11, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ഗൗതമന്റെ രഥം – 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, 9.15pm * ആനന്ദ് : വരനെ ആവശ്യമുണ്ട് (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 […]

ഡൽഹിയിൽ ആംആദ്മിയുടെ കുതിപ്പ് ; ചിത്രത്തിൽ പോലുമില്ലാതെ കോൺഗ്രസ്സ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണിതുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അരവിന്ദ് കെജ്‌രിവാളിന്റഎ ആംആദ്മി പാർട്ടിക്ക് മുന്നേറ്റം. എന്നാൽ പോയ വർഷത്തെക്കാൾ നില മെച്ചപ്പെടുത്തി ബിജെപിയും. അതേസമയം കോണഗ്രസ് ചിത്രത്തിൽ പോലുമില്ല. ഡൽഹിയിലെ 11 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിൽ ആം ആദ്മി പാർട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണിത്തുടങ്ങിയത്. 9 മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്റ്റും എണ്ണുന്നതിനാൽ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ൽ […]

ഓസ്കാർ പുരസ്കാരം നേടിയ ചിത്രം കോട്ടയത്ത് എത്തും: രാജ്യാന്തര ചലച്ചിത്ര മേളയിൽ പാരസൈറ്റും

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും, തിരക്കഥയ്ക്കുമുള്ള ഓസ്കാർ അവാർഡുകൾ ലഭിച്ച പാരസൈറ്റ് കോട്ടയം ആത്മ റീജിയണൽ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. നാല് ഓസ്കാർ പുരസ്കാരങ്ങളും കാൻ ഫെസ്റ്റിവലിൽ പാം ഡിയോ റു മും കരസ്ഥമാക്കിയ ചിത്രമാണ് പാരസൈറ്റ്. ഗോവ ഇന്റർനാഷണൽ ഫെസ്റ്റിവലിലും തിരുവനന്തപുരം ഐ.എഫ്.എഫ്കെയിലും മാത്രമാണ് നേരത്തെ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്. ആറാമത് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍, കോട്ടയം അനശ്വര തിയേറ്ററില്‍ ആരംഭിച്ചു. ഫെബ്രുവരി 21 മുതല്‍ 25 വരെ കേരളസംസ്ഥാന ചലച്ചിത്ര […]

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നും എത്തിയ ട്രെയിൻ തട്ടി; ട്രാക്കിൽ വീണ് കൈ അറ്റു പോയ കുഴിമറ്റം സ്വദേശിയ്ക്കു ദാരുണാന്ത്യം; റെയിൽവേ സ്‌റ്റേഷനിലെ അൽപം അശ്രദ്ധ ജീവനെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ അൽപം അശ്രദ്ധയ്ക്കു പോലും പകരം ജീവന്റെ വില നൽകേണ്ടി വന്നേയ്ക്കാം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായത്. ട്രെയിൻ കടന്നു വരുന്നത് അറിയാതെ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോയ വയോധികനെ ട്രെയിൻ ഉള്ളിലേയ്ക്കു വലിച്ചിടുകയായിരുന്നു. തലയടിച്ച് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ ഇദ്ദേഹം ദാരുണമായി മരിച്ചു. പനച്ചിക്കാട്, കുഴിമറ്റം മിനി ഭവനിൽ കുര്യാക്കോസ് ചാക്കോ (62) ആണ് ട്രെയിൻ തട്ടി ട്രാക്കിലേയ്ക്കു വീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു […]

നീലിമംഗലത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു: മരിച്ചത് പാമ്പാടി സ്വദേശിയായ വയോധികൻ; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ കോട്ടയം: തിങ്കളാഴ്ച പുലർച്ചെ നീലിമംഗലത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പാമ്പാടി സ്വദേശിയും നഗരത്തിൽ സെക്യൂരിറ്റി ജീവനക്കാരനുമായി വയോധികനാണ് മരിച്ചതെന്നാണ് തിരിച്ചറിഞ്ഞത്. പാമ്പാടി വെള്ളൂർ വടക്കേടത്ത് രാജനാ (69)ണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുന്നത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജൻ, കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീട്ടിൽ നിന്നും പോന്നത്. ഇന്നലെ ഉച്ചയായിട്ടും വീട്ടിൽ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. തുടർന്നാണ്, ഇദ്ദേഹമാണ് ഗാന്ധിനഗറിൽ റെയിൽവേട്രാക്കിൽ മരിച്ചതെന്ന് കണ്ടെത്തിയത്. ഗാന്ധിനഗറിലെ മേൽപാലത്തിനു […]

തീയറ്ററിലേയ്ക്കുള്ള തിരക്ക് ടിബി റോഡിനെ കുരുക്കുന്നു: കച്ചവടം വൻ നഷ്ടത്തിലെന്ന് വ്യാപാരികൾ; പ്രതിഷേധ സമരത്തിന് ഒരുങ്ങി ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിന്റെ ഹൃദയമായ ടിബി റോഡിൽ ഗതാഗതക്കുരുക്കിനെ തുടർന്നുള്ള ബ്ലോക്ക് വ്യാപാരികളെ ശ്വാസം മുട്ടിക്കുന്നു. തീയറ്ററിലേയ്ക്കുള്ള വാഹനങ്ങൾ വൈകിട്ട് ആറു മുതൽ ഒൻപത് വരെ ഉണ്ടാക്കുന്ന കുരുക്കാണ് ടിബി റോഡിനെ ശ്വാസം മുട്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി വീർപ്പുമുട്ടുന്ന വ്യാപാരികളെ വീർപ്പുമുട്ടിക്കുന്നതാണ് തീയറ്റർ റോഡിലെ സിനിമാ പ്രേമികൾ സൃഷ്ടിക്കുന്ന കുരുക്ക്. ഈ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തീയറ്റർ റോഡിൽ കുത്തിയിരുന്നു സമരം നടത്താൻ ഒരുങ്ങുകയാണ്. ഫസ്റ്റ്‌ഷോയ്ക്കും, സെക്കൻഡ് ഷോയ്ക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തേയ്ക്കുള്ള തീയറ്ററിലേയ്ക്കു പ്രേക്ഷകർ കൂട്ടത്തോടെ […]

കേറ്ററിംഗ് കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ എരുമേലി: കേറ്ററിംഗ് കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ. എരുമേലി പ്ലാങ്കമണ്ണിൽ വീട്ടിൽ വിഷ്ണു ദാസ് (22 ) നെയാണ്  എരുമേലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേറ്ററിംഗ് പാർട്ടിക്ക് പങ്കെടുക്കുന്ന സപ്ലയർമാരെ സംഘം ചേർത്ത് കഞ്ചാവ് ഉപയോഗിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്. ഇവർക്ക് കഞ്ചാവ് നൽകുന്നവരെപ്പറ്റി എക്‌സൈസ് ഷാഡോ ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കഞ്ചാവ് മാഫിയ സ്‌കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചത് മാധ്യമങ്ങളിൽ വാർത്ത വന്നരുന്നു.  ഇതിനെ തുടർന്ന് എക്‌സൈസ് പൊലീസ് […]

ഹിന്ദു ഐക്യവേദി അനുശോചിച്ചു 

സ്വന്തം ലേഖകൻ കോട്ടയം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരന്റെ നിര്യാണത്തിൽ ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻറ് വി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ജന.സെക്രട്ടറി രാജേഷ് നട്ടാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.ടി.ഹരിലാൽ, കെ.പി.ഗോപിദാസ്, റ്റി.ആർ.രവീന്ദ്രൻ, പി.എസ്.സജു, ശങ്കർ സ്വാമി, സി. കൃഷ്ണകുമാർ, ഗീതാ രവി, വിനോദിനി വിജയകുമാർ, ശാന്തമ്മ കേശവൻ എന്നിവർ പ്രസംഗിച്ചു.

അപകട റോഡുകളിൽ സംയുക്ത പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും നാറ്റ് പാകും: കളക്ടർ പറഞ്ഞത് കേട്ട് പഠനം നടത്തി അധികൃതർ; റോഡുകളുടെ അപകട സ്ഥിതി സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഒരു മാസം കൊണ്ടു തന്നെ 42 പേരെ കുരുതികൊടുത്ത കോട്ടയത്തിന്റെ റോഡുകൾക്ക് എന്തുപറ്റിയെന്നറിയാൻ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി. തോമസ് ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ ചേർന്ന് റോഡ് സേഫ്റ്റി കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് അപകടങ്ങൾ കുറയ്ക്കാൻ സംയുക്ത പരിശോധനാ സംഘം എത്തിയത്. നാറ്റ് പാക്കിന്റെ നേതൃത്വത്തിൽ സർവേ നടത്തിയ സംഘത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ അഭ്യർത്ഥന പ്രകാരമാണ് നാറ്റ് പാക് സംഘം ജില്ലയിൽ എത്തിയത്. എം.സി റോഡിൽ […]