നീലിമംഗലത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു: മരിച്ചത് പാമ്പാടി സ്വദേശിയായ വയോധികൻ; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: തിങ്കളാഴ്ച പുലർച്ചെ നീലിമംഗലത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പാമ്പാടി സ്വദേശിയും നഗരത്തിൽ സെക്യൂരിറ്റി ജീവനക്കാരനുമായി വയോധികനാണ് മരിച്ചതെന്നാണ് തിരിച്ചറിഞ്ഞത്. പാമ്പാടി വെള്ളൂർ വടക്കേടത്ത് രാജനാ (69)ണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുന്നത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജൻ, കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീട്ടിൽ നിന്നും പോന്നത്. ഇന്നലെ ഉച്ചയായിട്ടും വീട്ടിൽ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. തുടർന്നാണ്, ഇദ്ദേഹമാണ് ഗാന്ധിനഗറിൽ റെയിൽവേട്രാക്കിൽ മരിച്ചതെന്ന് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗറിലെ മേൽപാലത്തിനു സമീപം ടാക്കിലേക്ക് ഇറങ്ങി നടന്നുപോയ രാജൻ ടെയിൽ എത്തിയപ്പോൾ മുന്നിലേക്ക് ചാടിയെന്നു ദൃക്‌സാക്ഷികൾ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്കു കൈമാറിയേക്കും.