play-sharp-fill
കേറ്ററിംഗ് കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

കേറ്ററിംഗ് കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

എരുമേലി: കേറ്ററിംഗ് കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ. എരുമേലി പ്ലാങ്കമണ്ണിൽ വീട്ടിൽ വിഷ്ണു ദാസ് (22 ) നെയാണ്  എരുമേലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കേറ്ററിംഗ് പാർട്ടിക്ക് പങ്കെടുക്കുന്ന സപ്ലയർമാരെ സംഘം ചേർത്ത് കഞ്ചാവ് ഉപയോഗിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്.
ഇവർക്ക് കഞ്ചാവ് നൽകുന്നവരെപ്പറ്റി എക്‌സൈസ് ഷാഡോ ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കഞ്ചാവ് മാഫിയ സ്‌കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചത് മാധ്യമങ്ങളിൽ വാർത്ത വന്നരുന്നു.  ഇതിനെ തുടർന്ന് എക്‌സൈസ് പൊലീസ് റെയ്ഡ് ശക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ച കൗമാരക്കാരെ എക്‌സൈസിന്റെ നിർദ്ദേശാനുസരണം ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. റെയ്ഡ് തടയാൻ ശ്രമിച്ച ചരളയിലുള്ള സംഘ നേതാവിനെ ലഹരിമോചന കേന്ദ്രത്തിലേക്ക് മാറ്റാൻ പിതാവ് തയ്യാറാകുകയും
രേഖാമൂലം എഴുതി വാങ്ങിയാണ് എക്‌സൈസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ തുടർനടപടികൾ അവസാനിപ്പിച്ചത്. റെയ്ഡ് ശക്തമാക്കിയതിനെ തുടർന്ന് മുൻ കേസുകളിലെ 16ൽ അധികം പ്രതികൾ ജില്ല വിട്ടതായി ഷാഡോ ടീമിന്
വിവരം ലഭിച്ചു.

ഷാഡോ ടീം മാമ്മൻ ശാമുവേൽ, പി.ആർ രതീഷ് , മുഹമ്മദ്
അഷ്‌റഫ്, ഡ്രൈവർ ജോസ് പോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.