play-sharp-fill
ഡൽഹിയിൽ ആംആദ്മിയുടെ കുതിപ്പ് ; ചിത്രത്തിൽ പോലുമില്ലാതെ കോൺഗ്രസ്സ്

ഡൽഹിയിൽ ആംആദ്മിയുടെ കുതിപ്പ് ; ചിത്രത്തിൽ പോലുമില്ലാതെ കോൺഗ്രസ്സ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണിതുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അരവിന്ദ് കെജ്‌രിവാളിന്റഎ ആംആദ്മി പാർട്ടിക്ക് മുന്നേറ്റം. എന്നാൽ പോയ വർഷത്തെക്കാൾ നില മെച്ചപ്പെടുത്തി ബിജെപിയും. അതേസമയം കോണഗ്രസ് ചിത്രത്തിൽ പോലുമില്ല.


ഡൽഹിയിലെ 11 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിൽ ആം ആദ്മി പാർട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണിത്തുടങ്ങിയത്. 9 മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്റ്റും എണ്ണുന്നതിനാൽ അന്തിമ ഫലം വൈകാനിടയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015ൽ 70ൽ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തലേറിയ ആം ആദ്മി പാർട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.ആദ്യ ഫല സൂചനകൾ എക്‌സിറ്റ് പോൾ ഫലങ്ങൾ ആതാണ് സൂചിപ്പിക്കുന്നതും. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്‌ബോൾ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിംഗ

വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ ആംആദ്മി പാർട്ടി – 53, ബി.ജെ.പി – 16, കോൺഗ്രസ് – 1 എന്നിങ്ങനെയാണ് സീറ്റ് നില.