play-sharp-fill
ഓസ്കാർ പുരസ്കാരം നേടിയ ചിത്രം കോട്ടയത്ത് എത്തും: രാജ്യാന്തര ചലച്ചിത്ര മേളയിൽ പാരസൈറ്റും

ഓസ്കാർ പുരസ്കാരം നേടിയ ചിത്രം കോട്ടയത്ത് എത്തും: രാജ്യാന്തര ചലച്ചിത്ര മേളയിൽ പാരസൈറ്റും

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും, തിരക്കഥയ്ക്കുമുള്ള ഓസ്കാർ അവാർഡുകൾ ലഭിച്ച പാരസൈറ്റ് കോട്ടയം ആത്മ റീജിയണൽ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

നാല് ഓസ്കാർ പുരസ്കാരങ്ങളും കാൻ ഫെസ്റ്റിവലിൽ പാം ഡിയോ റു മും കരസ്ഥമാക്കിയ ചിത്രമാണ് പാരസൈറ്റ്. ഗോവ ഇന്റർനാഷണൽ ഫെസ്റ്റിവലിലും തിരുവനന്തപുരം ഐ.എഫ്.എഫ്കെയിലും മാത്രമാണ് നേരത്തെ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാമത് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍, കോട്ടയം അനശ്വര തിയേറ്ററില്‍ ആരംഭിച്ചു. ഫെബ്രുവരി 21 മുതല്‍ 25 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ്  ആത്മ
25 സിനിമകള്‍ അടങ്ങുന്ന ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം ചേരുന്ന 200 വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപ നല്‍കിയാല്‍ മതിയാകും. മേളയുടെ സ്വാഗത സംഘം ഓഫീസ് മുന്‍മന്ത്രി  എം.എ.ബേബി അനശ്വര തിയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍.വാസവന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോഷി മാത്യു, ജനറല്‍ കണ്‍വീനര്‍ ഫെലിക്‌സ് ദേവസ്യ എന്നിവർ പങ്കെടുത്തു.