video
play-sharp-fill

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ എ.ആർ അശോക് കുമാർ നിര്യാതനായി

മാങ്ങാനം: തുരുത്തേൽപ്പാലം കെ.ഡബ്യു.എ ക്വാർട്ടേഴ്‌സ് നമ്പർ വണ്ണിൽ എ.ആർ അശോക് കുമാർ (49) നിര്യാതനായി. കോട്ടയം കളക്ടറേറ്റ് മൈനർ ഇറിഗേഷൻ വിഭാഗം ഓവർസിയറാണ്. സംസ്‌കാരം പിന്നീട്.

ജോലി നഷ്ടമായി: പിതാവ് മക്കളെ കൊലപ്പെടുത്തി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ ഡൽഹി: ജോലി നഷ്ടമായതിനെ തുടർന്ന് പിതാവ് സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഷാലിമാർബാഗിലാണ് സംഭവം. മാധൂർമലാനിയെന്ന 44കാരനാണ് 14 വയസുള്ള മകനെയും 6വയസുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദില്ലി മെട്രോ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യ രൂപാലി പുറത്തുപോയ സമയമായിരുന്നു സംഭവം. തിരിച്ചുവന്നപ്പോൾ മക്കൾ മരിച്ചുകിടക്കുന്നതാണ് രൂപാലി കാണുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ആത്മഹത്യ ചെയ്ത വിവരം മനസിലായത്. സാന്റ് പേപ്പർ നിർമാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു […]

പട്‌നയിൽ ബോംബ് സ്‌ഫോടനം: ഏഴു പേർക്കു പരുക്കേറ്റു ഒരാളുടെ നില ഗുരുതരം

സ്വന്തം ലേഖകൻ പട്‌ന : പട്‌നയിൽ ബോംബ് സ്‌ഫോടനം. ഏഴു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഗാന്ധി മൈതാനു സമീപം സലിംപുർ അഹ്‌റയിലാണ് സംഭവം. പാചകവാതക സിലിണ്ടറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയതാണെന്ന് പൊലീസ് പറഞ്ഞു. ഒരു വീടിനുള്ളിലായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ അടുത്തുള്ള രണ്ടു വീടുകൾക്കും തകരാറുണ്ടായി.

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല: കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ഡൽഹി: ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ . ഒരു ആരാധനാലയത്തേയും ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ലോക്‌സഭയിൽ വ്യക്തമാക്കി. സ്വദേശ് ദർശനുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികൾ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

സ്വന്തം ലേഖകൻ മുംബൈ : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്‌സ് 162.23 പോയിന്റ് നഷ്ടത്തിൽ 40979.62ലും നിഫ്റ്റി 66.90 പോയിന്റ് നഷ്ടത്തിൽ 12031.50ലുമാണ് തിങ്കളാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളും വൻതോതിലുള്ള ലാഭമെടുപ്പുമാണ് വിപണിയെ നഷ്ടത്തിലാക്കിയത്്. ബിഎസ്ഇയിലെ 976 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1518 ഓഹരികൾ നഷ്ടത്തിലുമായപ്പോൾ 166 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. ലോഹം സൂചിക മൂന്നുശതമാനം താഴ്ന്നു. ഫാർമ, ഇൻഫ്ര, എഫ്എംസിജി,വാഹനം, ഊർജം, ബാങ്ക്, സൂചികകളും നഷ്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, എംആന്റ്എം, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ […]

മിസ് പ്രിൻസസ് കേരള 2020ൽ നടി ശ്വേതാ മേനോനും : ഒഡീഷനിൽ നിന്നും തിരഞ്ഞെടുത്ത 18 പേർ മത്സരത്തിൽ മാറ്റുരയ്ക്കും

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലത്ത് വച്ച് നടക്കാൻ പോകുന്ന മിസ് പ്രിൻസസ് കേരള 2020 സൗന്ദര്യമത്സരത്തിലെ വിധികർത്താക്കളിൽ ഒരാളായി നടി ശ്വേതാ മേനോനും . താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 14 വെള്ളിയാഴ്ച കൊല്ലം ബീച്ച് ഹോട്ടലാണ് മൽസരം നടക്കുന്നത്.   18 യുവതികളാണ് അവസാന ഘട്ട മൽസരത്തിൽ പങ്കെടുക്കുന്നത്. 15 സമ്മാനങ്ങളാണ് ഉള്ളത്. കോളേജുകളിലും, ക്യാമ്പസുകളിലും നടത്തിയ ഒഡീഷനിൽ നിന്നാണ് 18 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.   24 നോർത്ത് കാതം, ലോഡ് ലിവിങ്സ്റ്റൺ,സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അനിൽ […]

കടവൂർ ജയൻ വധക്കേസ് : ആർഎസ്എസ് പ്രവർത്തകരായ് ഒമ്പത് പ്രതികൾക്കും ജീവപര്യന്തം

സ്വന്തം ലേഖകൻ കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം. പ്രതികൾ ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിലെ പ്രതികളായ ഒമ്പതുപേരും തിങ്കളാഴ്ചയാണ് കീഴടങ്ങിയത്. ഒന്നു മുതൽ ഒൻപതുവരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു(ഏലുമല ഷിജു) മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അബിനിവാസിൽ രജനീഷ് (രഞ്ജിത്ത്), കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ,കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, കടവൂർ […]

ക്രിസ്മസ് പുതുവത്സര ബമ്പർ: പന്ത്രണ്ട് കോടി പോയെങ്കിലും പത്തു ലക്ഷത്തിന്റെയും അഞ്ചു ലക്ഷത്തിന്റെയും രണ്ടു സമ്മാനങ്ങൾ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

എ.കെ ശ്രീകുമാർ കോട്ടയം: പന്ത്രണ്ട് കോടിയുടെ സമ്മാനം ചുരം കയറി വയനാടിന് പോയെങ്കിലും കോട്ടയത്തിനും ആശ്വസിക്കാൻ വകുപ്പുണ്ട്. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം കോട്ടയത്തുണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നും നാലും സമ്മാനങ്ങളാണ് കോട്ടയത്തെ കടാക്ഷിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ പത്തു ലക്ഷം രൂപ കോട്ടയത്ത് വിറ്റ രണ്ടു ടിക്കറ്റുകൾക്ക് അടിച്ചിട്ടുണ്ട്. RI 157718, YE 313826 എന്നീ ടിക്കറ്റുകൾക്കാണ് പത്തു ലക്ഷം രൂപ അടിച്ചിരിക്കുന്നത്. നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപയും കോട്ടയത്ത് വിറ്റ രണ്ടു ടിക്കറ്റുകൾക്കുണ്ട്. ST 277759, BM 261742 എന്നീ […]

ഗാർഗി കോളജിൽ ലൈംഗിക അതിക്രമം: ഡൽഹി പൊലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ ഡൽഹി: സൗത്ത് ഡൽഹിയിലെ ഗാർഗി കോളജിൽ ലൈംഗിക അതിക്രമം ഡൽഹി പൊലീസ് കേസെടുത്തു. കോളജിലെത്തി വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി സെഷൻ 452,354,509,34 എന്നിവ പ്രകാരം ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയർന്നിരുന്നു ഇതിനെ തുടർന്നാണ് നടപടി.   കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജിലെ വാർഷിക ആഘോഷത്തിനിടെ ഗാർഗി കോളജിൽ അക്രമികൾ അതിക്രമിച്ചു കയറിയത്. ജയ്ശ്രീറാം വിളികൾ ഉയർത്തിയാണ് അക്രമികൾ എത്തിയതെന്ന് വിദ്യാർഥിനികൾ വെളിപറഞ്ഞിരുന്നു.   ഇതിനു […]

മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം : ഹർജി സമർപ്പിച്ച് മലയാളി

സ്വന്തം ലേഖകൻ ഡൽഹി: മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമന്നാാശ്യം.വധശിക്ഷയ്ക്ക് മറ്റുവഴികൾ തേടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനിയും മലയാളിയുമായ എസ്.പരമേശ്വരൻ നമ്പൂതിരിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നിർഭയക്കേസിൽ നാലുപ്രതികളെ തൂക്കിലേറ്റാനിരിക്കെയാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.