ജോലി നഷ്ടമായി: പിതാവ് മക്കളെ കൊലപ്പെടുത്തി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകൻ
ഡൽഹി: ജോലി നഷ്ടമായതിനെ തുടർന്ന് പിതാവ് സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു.
ദില്ലിയിലെ ഷാലിമാർബാഗിലാണ് സംഭവം. മാധൂർമലാനിയെന്ന 44കാരനാണ് 14 വയസുള്ള മകനെയും 6വയസുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദില്ലി മെട്രോ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തത്.
ഭാര്യ രൂപാലി പുറത്തുപോയ സമയമായിരുന്നു സംഭവം. തിരിച്ചുവന്നപ്പോൾ മക്കൾ മരിച്ചുകിടക്കുന്നതാണ് രൂപാലി കാണുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ആത്മഹത്യ ചെയ്ത വിവരം മനസിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാന്റ് പേപ്പർ നിർമാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു മാധുർമലാനി. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കമ്പനി പൂട്ടിയിട്ട് ആറ്മാസമായിരുന്നു. ശേഷം പരിശ്രമിച്ചെങ്കിലും ജോലി ലഭിച്ചില്ല. ഇവർ മാതാപിതാക്കളുടെ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നു. കടുത്ത നിരാശയാണ് ഇദേഹത്തെ ഇത്തരം പ്രവർത്തിയിൽ എത്തിച്ചെതെന്ന് പോലിസ് പറഞ്ഞു.