ക്രിസ്മസ് പുതുവത്സര ബമ്പർ: പന്ത്രണ്ട് കോടി പോയെങ്കിലും പത്തു ലക്ഷത്തിന്റെയും അഞ്ചു ലക്ഷത്തിന്റെയും രണ്ടു സമ്മാനങ്ങൾ കോട്ടയത്ത് വിറ്റ ടിക്കറ്റിന്
എ.കെ ശ്രീകുമാർ
കോട്ടയം: പന്ത്രണ്ട് കോടിയുടെ സമ്മാനം ചുരം കയറി വയനാടിന് പോയെങ്കിലും കോട്ടയത്തിനും ആശ്വസിക്കാൻ വകുപ്പുണ്ട്. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം കോട്ടയത്തുണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നും നാലും സമ്മാനങ്ങളാണ് കോട്ടയത്തെ കടാക്ഷിച്ചിരിക്കുന്നത്.
മൂന്നാം സമ്മാനമായ പത്തു ലക്ഷം രൂപ കോട്ടയത്ത് വിറ്റ രണ്ടു ടിക്കറ്റുകൾക്ക് അടിച്ചിട്ടുണ്ട്. RI 157718, YE 313826 എന്നീ ടിക്കറ്റുകൾക്കാണ് പത്തു ലക്ഷം രൂപ അടിച്ചിരിക്കുന്നത്. നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപയും കോട്ടയത്ത് വിറ്റ രണ്ടു ടിക്കറ്റുകൾക്കുണ്ട്. ST 277759, BM 261742 എന്നീ ടിക്കറ്റുകൾക്കാണ് അഞ്ചു ലക്ഷം വീതം ലഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു നിരവധി സമ്മാനങ്ങളും കോട്ടത്ത് വിറ്റ ടിക്കറ്റുകൾക്കുണ്ട്. എന്നാൽ, സമ്മാനാർഹമായ ടിക്കറ്റുകളുമായി ആളുകൾ എത്തുമ്പോൾ മാത്രമേ ഇത് ഇനി തിരിച്ചറിയാൻ സാധിക്കൂ. സമ്മാനാർഹമായ ടിക്കറ്റുകൾ സമർപ്പിക്കാൻ ഒരു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ ടിക്കറ്റുകൾ സമർപ്പിച്ചില്ലെങ്കിൽ മാത്രമേ പണം കൈപ്പറ്റാൻ സാധിക്കു. ഒരു ലക്ഷം രൂപ വരെയുള്ള ടിക്കറ്റുകൾക്ക് ജില്ലാ ലോട്ടറി ഓഫിസിൽ നിന്നും സമ്മാനം വിതരണം ചെയ്യും. പന്ത്രണ്ട് കോടിയും മറ്റു സമ്മാനങ്ങളും ഒരു മാസത്തിനുളളിൽ തന്നെ വിതരണം ചെയ്യുമെന്ന് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.