ഗാർഗി കോളജിൽ ലൈംഗിക അതിക്രമം: ഡൽഹി പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
ഡൽഹി: സൗത്ത് ഡൽഹിയിലെ ഗാർഗി കോളജിൽ ലൈംഗിക അതിക്രമം ഡൽഹി പൊലീസ് കേസെടുത്തു. കോളജിലെത്തി വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി സെഷൻ 452,354,509,34 എന്നിവ പ്രകാരം ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയർന്നിരുന്നു ഇതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജിലെ വാർഷിക ആഘോഷത്തിനിടെ ഗാർഗി കോളജിൽ അക്രമികൾ അതിക്രമിച്ചു കയറിയത്. ജയ്ശ്രീറാം വിളികൾ ഉയർത്തിയാണ് അക്രമികൾ എത്തിയതെന്ന് വിദ്യാർഥിനികൾ വെളിപറഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ വിദ്യാർഥികളെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിനിരയായ പെൺകുട്ടികൾ സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഭവം വെളിപ്പെടുത്തിയത്.
Third Eye News Live
0