എംസി റോഡരികിലേക്ക് നെൽകൃഷിയെത്തുന്നു: പുതുചരിത്രം കുറിയ്ക്കാൻ ജനകീയ കൂട്ടായ്മ
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന പാതയായ എംസി റോഡരികിലേക്ക് നെൽകൃഷി മടങ്ങിയെത്തുന്നു. നിലമുടമകൾ മൂന്നു പതിറ്റാണ്ടായി തരിശിട്ടിരുന്ന കാക്കൂർ – ചമ്പംവലി പാടശേഖരങ്ങൾ സന്നദ്ധരായ കൃഷിക്കാർക്ക് കൃഷിയിറക്കാൻ താൽക്കാലികമായി വിട്ടു നൽകിക്കൊണ്ട് റവന്യ ഡിവിഷണൻ ആഫീസർ ഉത്തരവിട്ടതിനെ തുടർന്നാണ് അഡ്വ.കെ.അനിൽകുമാറിന്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മ 4 ഹിറ്റാച്ചി യന്ത്രങ്ങൾ 60 ദിവസം പ്രവർത്തിപ്പിച്ച് തരിശ് പാടങ്ങൾ തെളിച്ചെടുത്തത്. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി എബി കുന്നേപ്പറമ്പിൽ പ്രസിഡന്റായുള്ള പാടശേഖര സമിതിയാണ് ഇവിടെ കൃഷിയിറക്കുന്നത്. റോഡരുകിലുള്ള അമ്പതിലേറെ ഏക്കർ നെല്പാടങ്ങളുടെ തരിശുനില […]