video
play-sharp-fill

കുമരകത്തെ ജല മലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൈകോർക്കുന്നു; അറുനൂറിലധികം ടോയ്‌ലെറ്റുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

സ്വന്തം ലേഖകൻ കോട്ടയം : കുമരകത്തെ ജലമലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൊകോർക്കുന്നു. കുമരകത്തെ ജലമലിനീകരണം ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റി , കനേഡിയൻ റെഡ്‌ക്രോസ്സിന്റെ സാമ്പത്തിക സഹായത്തോടെ ഏകദേശം രണ്ടര കോടി രൂപ ചെലവുചെയ്ത് കുമരകം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പതിനാറു വാർഡുകളിലായി അറുനൂറിലധികം ടോയ്‌ലറ്റുകളുടെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു . 2018 ലെ പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന ടോയ്‌ലറ്റുകൾക്കാണ് സഹായം നൽകുന്നത് .600 ഗുണഭോക്താക്കൾക്ക് മുൻകൂറായി പണം ഘട്ടം ഘട്ടമായി നൽകി കൊണ്ട് പദ്ധതി […]

കെട്ടിടത്തിന്റെ മുകളിൽ കയറി ദമ്പതികളുടെ തർക്കം ; ആത്മഹത്യഭീഷണിയെന്ന് കരുതി അഗ്നിരക്ഷാ സേനയും പൊലീസും രംഗത്തെത്തി ; വനിതാ പൊലീസെത്താതെ താഴെയിറങ്ങില്ലെന്നു യുവതി

സ്വന്തം ലേഖകൻ തിരുമല: ബഹുനില കെട്ടിടത്തിനുമുകളിൽ കയറി ദമ്പതികളുടെ തർക്കം ,ആത്മഹത്യ ഭീഷണിയെന്നു തെറ്റിധരിച്ച് നാട്ടുകാർ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തി. പിന്നീട് തിരുമല കവലയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തിരുമല കവലയിലെ ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാംനിലയിൽ നിന്നു നേപ്പാളി ദമ്പതിമാർ ഉച്ചത്തിലുള്ള സംസാരിക്കുന്നത് കേട്ടാണ് ആരോ ആത്മഹത്യാഭീഷണിയെന്ന് പോലീസിനെ അറിയിച്ചത്.ഉടൻ തന്നെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി.അതോടെ കവലയിൽ നിറയെ ആളുകൂടി.അതേതുടർന്ന് തിരുമല വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. പോലീസെത്തി ഇവരെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസില്ലാത്തതിനാൽ നിലത്തിറങ്ങാൻ യുവതി സമ്മതിച്ചില്ല.പിന്നീട് വനിതാ […]

മുത്തൂറ്റ് സമരം: കോട്ടയം ബേക്കർ ജംഗ്ഷനിൽ വീണ്ടും സി ഐ ടി യു അക്രമം: ബേക്കർ ജംഗ്ഷനിൽ മനോരമ ക്യാമറാമാനെ ആക്രമിച്ചു: ക്യാമറ തകർക്കാൻ ശ്രമം: പ്രതിഷേധവുമായി കെ.യു.ഡബ്യു.ജെ: വനിതാ പൊലീസുകാരിക്കു നേരെ കയ്യേറ്റവും : അക്രമത്തിന്റെ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മുത്തുറ്റ് തൊഴിലാളി സമരത്തെ തുടർന്ന് കോട്ടയം ബേക്കർ ജംഗ്ഷനിൽ വീണ്ടും ആക്രമണം. സി ഐ ടി യു പ്രവർത്തകരുടെ നേതൃത്വത്തിൽ സമരാനുകൂലികൾ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. മലയാള മനോരമ ചാനൽ ക്യാമറാമാൻ സി.അഭിലാഷിനെ ആക്രമിക്കുകയും ക്യാമറാ തകർക്കുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു. ആക്രമണത്തിനിടെ വനിതാ പൊലീസുകാരിയുടെ കയ്യിൽ സിഐടിയു പ്രവർത്തകൻ കടന്നു പിടിക്കുകയും ചെയ്തു.   കഴിഞ്ഞ ദിവസം ടിബി റോഡിൽ മുത്തൂറ്റ് ജീവനക്കാർ സഞ്ചരിച്ച വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. […]

ട്രെയിനിന്റെ അടിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു ; സംഭവം കോട്ടയം കാരിത്താസ് ലെവൽ ക്രോസിന് സമീപം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ട്രെയിനിന്റെ അടിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി വാഴൂർ വീട്ടിൽ ബിബിൻ ചന്ദ്രനാണ് (45) മരിച്ചത്. വ്യാഴാഴ്ച ഏഴ് മണിയോടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് ഇയാളെ കാരിത്താസ് റെയിൽവേ ലെവൽ ക്രോസിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് പ്രദേശവാസികൾ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് ഏറ്റുമാനൂർ പൊലീസ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. പാമ്പാടി […]

നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം ; പരീക്ഷയെഴുതിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ പത്ത് പേരുടെ ഫോട്ടോ പുറത്തുവിട്ടു

സ്വന്തം ലേഖകൻ ചെന്നൈ: നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം,രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ പത്തുപേരുടെ ഫോട്ടോ സി.ബി.സി.ഐ.ഡി പൊലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 94438 84395 എന്ന നമ്പറിലോ [email protected] എന്ന മെയിലിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. 2018 സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷയുടെ തട്ടിപ്പ് പുറത്തറിഞ്ഞത്. തേനി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ചെന്നൈ സ്വദേശിയായ കെ.വി.ഉദിത് സൂര്യയുടെ നീറ്റ് കാർഡിൽ മറ്റൊരാളുടെ ഫോട്ടോ പതിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കള്ളക്കളികൾ വെളിച്ചത്തായത്. ഇതിന് മുൻപ് രണ്ട് തവണ സൂര്യ നീറ്റ് പരീക്ഷ എഴുതി തോറ്റിരുന്നു. അതേതുടർന്നാണ് […]

ഫെബ്രുവരി 13, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ഗൗതമന്റെ രഥം – 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, 9.15pm * ആനന്ദ് : വരനെ ആവശ്യമുണ്ട് (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 […]

ഭാര്യയുമായുള്ള വഴക്ക് : അരിശം തീർക്കാൻ മൂന്നര വയസ്സുള്ള മകളെ വെള്ളത്തിൽ മുക്കിക്കൊന്നു

സ്വന്തം ലേഖകൻ നാഗർകോവിൽ: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് അരിശം തീർക്കാൻ മൂന്നരവയസ്സുകാരി മകളെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു.ഏഴുവയസ്സുകാരനായ മകനെയാണ് ആദ്യം കൊല്ലാൻ ശ്രമിച്ചതെങ്കിലും ഭാര്യ ഇടപെട്ടതിനെ തുടർന്ന് ആ ശ്രമം പരാജയപ്പെട്ടു.പിന്നാലെയാണ് മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാർത്താണ്ഡപുരം സ്വദേശി ശെന്തിൽ കുമാർ(42) ക്രൂരകൃത്യങ്ങൾ നടത്തിയ ശേഷം ഒളിവിൽപ്പോയി. മയിലാടി പഞ്ചായത്തിലെ കുടിവെള്ളവിതരണ ജീവനക്കാരനായ ശെന്തിൽ, ഭാര്യ രാമലക്ഷ്മിയുമായി പണയം വച്ച ആഭരണത്തെച്ചൊല്ലി വഴക്കിട്ടശേഷം പുറത്തുപോയി അല്പസമയത്തിനുള്ളിൽ മകൻ ശ്യാം സുന്ദറി(7)നെ കാണാതാകുകയായിരുന്നു. മകനെ അന്വേഷിച്ച് രാമലക്ഷ്മി ശെന്തിലിന്റെ അച്ഛനും അമ്മയും […]

റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച്, കൊല നടത്തിയത് ഞാൻ ഒറ്റയ്ക്കാണ് : വെളിപ്പെടുത്തലുമായി ശാന്തൻപാറ കൊലപാതകത്തിലെ ഒന്നാം പ്രതി വസീം

സ്വന്തം ലേഖകൻ രാജാക്കാട്: റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു,കൊലപ്പെടുത്തിയത് ഞാൻ ഒറ്റയ്ക്കാണ്. ശാന്തൻരപാറ കൊലപാചകത്തിലെ ഒന്നാംപ്രതി ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ (32) വെളിപ്പെടുത്തൽ. ശാന്തൻപാറ കഴുതകുളംമേട്ടിലെ മഷ്‌റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഔട്ട്ഹൗസിൽ ഉണ്ടായ പിടിവലിയിൽ റിജോഷ് തലയിടിച്ചുവീണു. പിന്നീട് മഴവെള്ള സംഭരണി നിർമിക്കാൻ കുഴിയെടുത്തിരുന്ന ഭാഗത്ത് വലിച്ചിഴച്ച് കൊണ്ടിട്ടു. തുടർന്ന് ജീവനോടെ തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തീപ്പൊള്ളലേറ്റ റിജോഷ് അലറിക്കരഞ്ഞു. ഇതിനുശേഷം മരണം ഉറപ്പാക്കി മൃതദേഹം മണ്ണിട്ട് മൂടി. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം […]

അപകടത്തിൽ പരിക്കേറ്റ് നടക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിയെ വിളിച്ചുവരുത്തി പരീക്ഷ എഴുതിച്ച സംഭവം : അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് നടക്കാൻ കഴിയാതെ വിശ്രമത്തിലായിരുന്ന വിദ്യാർത്ഥിയെ വിദ്യാർത്ഥിയെ വിളിച്ചു വരുത്തി ഇന്റേണൽ എക്‌സാം എഴുതിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.എറണാകുളം ഗവ. ലോ കോളജ് അധ്യാപികയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. കാലിനും കൈയ്ക്കും പരുക്കേറ്റ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അതുൽ സുന്ദറിനെ പരീക്ഷയ്ക്കായി വിളിച്ചുവരുത്തിയതാണ് പ്രശ്‌നമായത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക മാപ്പ് പറയണമെന്നും വിദ്യാർത്ഥി പരീക്ഷയ്ക്കായി ടാക്‌സി പിടിച്ചു എത്തിയതിനുള്ള ചെലവ് നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അധ്യാപികയായ എ.കെ മറിയാമ്മയ്‌ക്കെതിരെയാണ് വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടന്നത്. സ്റ്റാഫ് […]

എഐവൈഎഫ് പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം : മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: എ.ഐ.വൈ.എഫ്. പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിലിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത. കൂടാതെ ഇവർ 50000 രൂപവീതം പിഴയും അടയ്ക്കണം. ഒന്നാംപ്രതി നാട്ടിക ചെമ്മാപ്പിള്ളി കോളനിയിൽ കൊടപ്പുള്ളി വീട്ടിൽ അരുൺ (29), രണ്ടാംപ്രതി വലപ്പാട് വട്ടപ്പരുത്തി അമ്പലത്തിനടുത്ത് തോട്ടാരത്ത് വീട്ടിൽ നിഖിൽ (29), നാലാം പ്രതി കരയാമുട്ടം ജവാൻ കോർണറിൽ വേളയിൽ വീട്ടിൽ പ്രണവ് (23) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 21 പ്രതികളുണ്ടായിരുന്ന കേസിൽ […]