play-sharp-fill
കുമരകത്തെ ജല മലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൈകോർക്കുന്നു; അറുനൂറിലധികം ടോയ്‌ലെറ്റുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

കുമരകത്തെ ജല മലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൈകോർക്കുന്നു; അറുനൂറിലധികം ടോയ്‌ലെറ്റുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

സ്വന്തം ലേഖകൻ

കോട്ടയം : കുമരകത്തെ ജലമലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൊകോർക്കുന്നു. കുമരകത്തെ ജലമലിനീകരണം ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റി , കനേഡിയൻ റെഡ്‌ക്രോസ്സിന്റെ സാമ്പത്തിക സഹായത്തോടെ ഏകദേശം രണ്ടര കോടി രൂപ ചെലവുചെയ്ത് കുമരകം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പതിനാറു വാർഡുകളിലായി അറുനൂറിലധികം ടോയ്‌ലറ്റുകളുടെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു .


2018 ലെ പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന ടോയ്‌ലറ്റുകൾക്കാണ് സഹായം നൽകുന്നത് .600 ഗുണഭോക്താക്കൾക്ക് മുൻകൂറായി പണം ഘട്ടം ഘട്ടമായി നൽകി കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് റെഡ്‌ക്രോസ്സ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.പദ്ധതി പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകാനായി എഞ്ചിനീയർമാരും ,കനേഡിയൻ പ്രതിനിധികളും ,വോളന്റിയർമാരും ഉൾപ്പെടുന്ന പ്രൊജക്ട് ടീം കോട്ടയം റെഡ്‌ക്രോസ് ,കേരള റെഡ്‌ക്രോസ് സംസ്ഥാന ഘടകവുമായി ചേർന്ന് സജ്ജമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് ആവശ്യമായ പിന്തുണ നൽകാനായി പഞ്ചായത്തു മെമ്പർമാർ അടങ്ങുന്ന നിർമ്മാണ കമ്മിറ്റികൾ വിവിധ വാർഡുകളിൽ രൂപീകരിച്ചിട്ടുണ്ട്.എല്ലാ ഗുണഭോക്താക്കൾക്കും പുതിയ കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ നൽകിക്കൊണ്ടുള്ള ഈ പദ്ധതി വഴി കുമരകത്തെയും വേമ്പനാട്ടു കായലിനെയും സമീപ ജല സ്രോതസ്സുകളേയും ഒരു പരിധി വരെ മലിനീകരണത്തിൽ നിന്നും സ്വതന്ത്രമാക്കാൻ സാധിക്കും.പദ്ധതിയുടെ ഭാഗമായി ആരോഗ്യ ശുചിത്വ നിലവാരം ഉയർത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുമരകത്ത്‌ സംഘടിപ്പിക്കും.

ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം വർഷാവർഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിത ,ദുരന്ത കെടുതികളെ നേരിടുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കോട്ടയത്ത് വിപുലീകരിക്കുന്നതിനായി കോട്ടയം റെഡ്‌ക്രോസിന് ,നാഗമ്പടത്തു നിലവിലുള്ള കെട്ടിടത്തെ നവീകരിക്കുവാനുള്ള പദ്ധതിയിലും കനേഡിയൻ റെഡ്‌ക്രോസ് സാമ്പത്തിക സഹായം നൽകിയിരിക്കുന്നു .ദുരിതാശ്വാസ സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യാനും ഉതകുന്ന രീതിയിൽ ഒരു മേഖലാ ഗോഡൗണും, ട്രെയിനിങ് സെന്ററും ,ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യവും വിപുലമായ ഓഫീസ് സൗകര്യങ്ങളും പുതുക്കി വരുന്ന കെട്ടിടത്തിൽ സജ്ജീകരിക്കുന്നുണ്ട് .