മുത്തൂറ്റ് സമരം: കോട്ടയം ബേക്കർ ജംഗ്ഷനിൽ വീണ്ടും സി ഐ ടി യു അക്രമം: ബേക്കർ ജംഗ്ഷനിൽ മനോരമ ക്യാമറാമാനെ ആക്രമിച്ചു: ക്യാമറ തകർക്കാൻ ശ്രമം: പ്രതിഷേധവുമായി കെ.യു.ഡബ്യു.ജെ: വനിതാ പൊലീസുകാരിക്കു നേരെ കയ്യേറ്റവും :  അക്രമത്തിന്റെ വീഡിയോ ഇവിടെ കാണാം

മുത്തൂറ്റ് സമരം: കോട്ടയം ബേക്കർ ജംഗ്ഷനിൽ വീണ്ടും സി ഐ ടി യു അക്രമം: ബേക്കർ ജംഗ്ഷനിൽ മനോരമ ക്യാമറാമാനെ ആക്രമിച്ചു: ക്യാമറ തകർക്കാൻ ശ്രമം: പ്രതിഷേധവുമായി കെ.യു.ഡബ്യു.ജെ: വനിതാ പൊലീസുകാരിക്കു നേരെ കയ്യേറ്റവും : അക്രമത്തിന്റെ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം : മുത്തുറ്റ് തൊഴിലാളി സമരത്തെ തുടർന്ന് കോട്ടയം ബേക്കർ ജംഗ്ഷനിൽ വീണ്ടും ആക്രമണം. സി ഐ ടി യു പ്രവർത്തകരുടെ നേതൃത്വത്തിൽ സമരാനുകൂലികൾ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. മലയാള മനോരമ ചാനൽ ക്യാമറാമാൻ സി.അഭിലാഷിനെ ആക്രമിക്കുകയും ക്യാമറാ തകർക്കുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു. ആക്രമണത്തിനിടെ വനിതാ പൊലീസുകാരിയുടെ കയ്യിൽ സിഐടിയു പ്രവർത്തകൻ കടന്നു പിടിക്കുകയും ചെയ്തു.

 

കഴിഞ്ഞ ദിവസം ടിബി റോഡിൽ മുത്തൂറ്റ് ജീവനക്കാർ സഞ്ചരിച്ച വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ മനോരമ ചാനൽ ക്യാമറാമാന് നേരെ ആക്രമണം ഉണ്ടായത്. രാവിലെ ബേക്കർ ജംഗ്ഷനിലെ മുത്തൂറ്റ് ഓഫിസിന് മുന്നിൽ സിഐടിയുവിന്റെ സമരം നടന്നിരുന്നു. ഈ സമരം റിപ്പോർട്ട് ചെയ്യുന്നതിനായാണ് മലയാള മനോരമ ചാനൽ ക്യാമറാ മാൻ അഭിലാഷും , റിപ്പോർട്ടർ വൈശാഖ് കോമാട്ടിലും സ്ഥലത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മുത്തൂറ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം ചാനൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. രണ്ടു സി ഐ ടി യു പ്രവർത്തകർ വാക്കേറ്റം നടത്തുകയും അഭിലാഷിന്റെ ക്യാമറ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു സി ഐ ടി യു പ്രവർത്തകരുടെ അക്രമം.

ആക്രമണത്തിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ സിഐടിയു പ്രവർത്തകരിൽ ഒരാൾ കടന്നു പിടിച്ചു. കൈ തട്ടി മാറ്റിയ പ്രവർത്തകൻ വീഡിയോ എടുക്കുന്നത് തടയുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്.

സംഭവത്തിൽ കണ്ടാൽ അറിയാവുന്ന രണ്ട് സിഐടിയു പ്രവർത്തകർക്കെതിരെ അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ അഭിലാഷ് ആശുപത്രിയിൽ ചികിത്സ തേടി. അക്രമണത്തിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. മുൻ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി, പ്രസ് ക്ലബ് സെക്രട്ടറി സനിൽകുമാർ , പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.