കെ.എം മാണി സ്മൃതി സംഗമത്തിന് ജില്ലയിൽ നിന്നും 35000 പ്രവർത്തകർ പങ്കെടുക്കും
സ്വന്തം ലേഖകൻ കോട്ടയം : ഏപ്രിൽ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്നും 35000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. സംഗമത്തിന്റെ പ്രചാരണാർത്ഥം ഈ മാസം 20 ന് കോട്ടയത്ത് സാഹിത്യസഹകരണസംഘം ഓഡിറ്റോറിയത്തിൽ ജില്ലാ നേതൃസമ്മേളനം സംഘടിപ്പിക്കും. പാർട്ടി വാർഡ് പ്രസിഡന്റുമാർ, മണ്ഡലം നിയോജകമണ്ഡം പ്രസിഡന്റുമാർ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, സഹകരണമേഖലയിലെ അംഗങ്ങൾ, ജില്ലാ കമ്മറ്റി അംഗങ്ങൾ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന […]