കുട്ടികളുടെ കണക്ക് നിരത്തി സർക്കാർ : എയ്ഡഡ് സ്‌കൂൾ മനേജ്മെന്റുകളുടെ അവകാശവാദം പൊളിയുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായതിനാലാണ് അധ്യാപകരെ എണ്ണവും വർദ്ധിപ്പിച്ചതെന്ന എയ്ഡഡ് സ്‌കൂൾ മാനേജർമാരുടെ അവകാശവാദം പൊളിയുന്നു. സർക്കാരിന് ലഭിച്ച കണക്കുകൾ പ്രകാരം കുട്ടികളുടെ എണ്ണം കുറഞ്ഞുവരുകയാണ് ഉണ്ടായത്. എയ്ഡഡ് സ്‌കൂളുകളിൽ 2014-നേക്കാൾ ഒരു ലക്ഷത്തിലധികം കുട്ടികൾ കുറവാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
സ്‌കൂളുകളിൽ ആറാം പ്രവൃത്തിദിനത്തിലാണ് കുട്ടികളുടെ കണക്കെടുപ്പ് . വിദ്യഭ്യാസ വകുപ്പിന്റെ ഈ കണക്കുപ്രകാരം 2014 മുതൽ 2019 വരെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് സംഭവിച്ചത്. . 2014-ൽ 34,24,786 വിദ്യാർഥികൾ ഉണ്ടായിരുന്നത് 2019-ൽ 33,27,038 ആയി കുറഞ്ഞു. അതായത് 97,748 കുട്ടികളുടെ കുറവുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0