play-sharp-fill
പ്രസവത്തിനായി ആശുപത്രിയിൽപ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥശിശുവും മരിച്ചു

പ്രസവത്തിനായി ആശുപത്രിയിൽപ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥശിശുവും മരിച്ചു

സ്വന്തം ലേഖകൻ

ചവറ: പ്രസവത്തിനായി ആശുപത്രിയിൽപ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥശിശുവും മരിച്ചു. പന്മന നെറ്റിയാട് അയണിക്കാട്ടിൽ റംസീന (28)യും കുഞ്ഞുമാണ് മരിച്ചത്. ഗർഭിണിയായത് മുതൽ റംസീനയുടെ പരിശോധ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു .


 

ബുധനാഴ്ച വൈകുന്നേരം പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ ഗർഭസ്ഥശിശു മരിച്ചതായി മനസിലാക്കുകയും. തുടർന്ന് രാത്രി 12ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സർജറി നടത്തി കുഞ്ഞിനെ പുറത്തെടുക്കവേ വ്യാഴാഴ്ച വെളുപ്പിനെ റംസീനയും മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group