play-sharp-fill
മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം നൽകണം ; പുൽവാമ ദിനത്തിൽ കേന്ദ്രത്തെ വെട്ടിലാക്കി രാഹുൽ ഗാന്ധി

മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം നൽകണം ; പുൽവാമ ദിനത്തിൽ കേന്ദ്രത്തെ വെട്ടിലാക്കി രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ദില്ലി: ബിജെപിയ്‌ക്കെതിരെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.പുൽവാമ സംബന്ധിച്ച് മോദി സർക്കാരിനോട് മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉയർത്തിയിരിക്കുന്നത്.എന്നാൽ പുൽവാമ സംഭവത്തിന് പിന്നാലെ നിരവധി സംശയങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഉന്നയിക്കുകയുണ്ടായി.


അതീവ സുരക്ഷാ മേഖലയിൽ നൂറ് കിലോ സ്ഫോടക വസ്തുക്കളുമായി ചാവേർ എങ്ങനെ കടന്ന് കയറി ആക്രമണം നടത്തി എന്നതടക്കമുളള സംശയങ്ങൾ പല നേതാക്കളും ഉന്നയിച്ചു. എൻഐഎ ആണ് പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം പിന്നിട്ടിട്ടും ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ എൻഐഎക്ക് സാധിച്ചിട്ടില്ല. ചാവേർ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ സൈനിക കേന്ദ്രങ്ങളിൽ കണ്ടുവരുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ. ഭീകർക്ക് ഇത്തരം സ്‌ഫോടക വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്ന ചോദ്യം നിർണായകമാണ്.

ഈ സാഹചര്യത്തിലാണ് പുൽവാമ ദിനത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ” പുൽവാമയിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് രക്തസാക്ഷികളെ ഓർക്കുന്നതോടൊപ്പം നമുക്ക് ചോദിക്കാം, ആർക്കാണ് ഭീകരാക്രമണം കൊണ്ട് നേട്ടമുണ്ടായത്? ആക്രമണത്തെ കുറിച്ചുളള അന്വേഷണത്തിന്റെ ഫലം എന്താണ്? ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചയ്ക്ക് ബിജെപി സർക്കാരിൽ ആരാണ് ഉത്തരവാദി? ”

പുൽവാമ ആക്രമണത്തിന് പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യസുരക്ഷ അടക്കമുളള വിഷയങ്ങളാണ് ബിജെപി പ്രചാരണ ആയുധമാക്കിയത്. സിപിഎം നേതാവ് മുഹമ്മദ് സലീമും വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. കൊല്ലപ്പെട്ട 40 ജവാന്മാർക്ക് സ്മാരകം പണിയേണ്ടതില്ലെന്നും അത് ആക്രമണം തടയുന്നതിൽ നമ്മൾ പരാജയമായി എന്നത് ഓർമ്മപ്പെടുത്തുന്നതാണ് എന്നും മുഹമ്മദ് സലീം പറഞ്ഞിരുന്നു.

ആർഡിഎക്‌സ് എങ്ങനെ എത്തി?

രാജ്യാന്തര അതിർത്തി കടന്ന് 80 കിലോ ആർഡിഎക്സ് എങ്ങനെ അതീവ സുരക്ഷാ മേഖലയായ പുൽവാമയിൽ എത്തി സ്ഫോടനം നടത്തി
എന്ന് അറിയണം.കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുമ്പോൾ തന്നെ ആക്രമണം തടയാൻ സാധിക്കാത്തതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കണം എന്നും ഇനി ഇത്തരമൊന്ന് ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.

കേസിലെ മുഖ്യപ്രതികളും എങ്ങനെ കൊല്ലപ്പെട്ടു ? പുൽവാമ കേസിലെ മുഖ്യപ്രതികളായ ഭീകരർ മുദാസിർ അഹമ്മദ് ഖാൻ, സജ്ജാദ് ഭട്ട് എന്നിവരും കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലിനിടെ 2019 മാർച്ചിൽ മുദാസിർ അഹമ്മദ് ഖാനും ജൂണിൽ സജ്ജാദ് ഭട്ടും കൊല്ലപ്പെട്ടു.മുദാസിർ അഹമ്മദ് ഖാൻ എന്ന ജെയ്ഷ കമാൻഡർ ആയിരുന്നു പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ. വെറും 23 വയസ്സ് മാത്രമായിരുന്നു ഇയാൾക്ക് പ്രായം. പുൽവാമ ഭീകരാക്രമണത്തിൽ തങ്ങൾക്കുളള പങ്ക് പാകിസ്താൻ നിഷേധിച്ചിരുന്നു. എന്നാൽ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം അടക്കം ഇന്ത്യ തെളിവായി പുറത്ത് വിട്ടത്.