play-sharp-fill
ജപ്പാൻ ആഡംബര കപ്പലിലെ മൂന്നാം ഇന്ത്യക്കാരനും കൊറോണ സ്ഥിരീകരിച്ചു

ജപ്പാൻ ആഡംബര കപ്പലിലെ മൂന്നാം ഇന്ത്യക്കാരനും കൊറോണ സ്ഥിരീകരിച്ചു

 

സ്വന്തം ലേഖകൻ

ഡൽഹി: ജപ്പാൻ ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി . തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു.കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരായ മൂന്ന് പേരും കപ്പൽ ജീവനക്കാരാണ്.

ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇന്ത്യൻ വംശജരായ മറ്റു രണ്ടുപേർക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ഡയമണ്ട് പ്രിൻസസ് എന്നആഡംബരക്കപ്പലാണു കടലിൽ ജപ്പാൻ തീരത്ത് ക്വാറന്ൈറനിൽ പിടിച്ചിട്ടിരിക്കുന്നത്. കപ്പലിലെ 218 പേർക്ക് കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചുവെന്നാണ് വിവരം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group