play-sharp-fill
ആ വിവാഹം നടന്നതുകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി ; സീരിയലിൽ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാർക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല ,ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല : വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ജൂഹി റുസ്തഗി

ആ വിവാഹം നടന്നതുകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി ; സീരിയലിൽ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാർക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല ,ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല : വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ജൂഹി റുസ്തഗി

സ്വന്തം ലേഖകൻ

കോട്ടയം : ലച്ചു എന്നു പേരു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓർമ്മ വരുന്ന ഒരു മുഖം ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ ലെച്ചുവിനെയാണ്. രാജസ്ഥാൻ സ്വദേശിയായ ജൂഹി റുസ്തഗിയാണ് ലച്ചുവായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ജനിച്ചത് രാജസ്ഥാനിലാണെങ്കിലും ജൂഹിക്ക് മലയാളം മാതൃഭാഷ തന്നെയാണ്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ജൂഹി റുസ്തഗി. ഒപ്പം ഉപ്പും മുളകിലേക്കും ഇനിയില്ലെന്ന തീരുമാനവും എടുത്തു കഴിഞ്ഞിരുന്നു.

ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം തന്റെ മനസ്സ തുറന്നത്.’ഉപ്പും മുളകും വിട്ടു, ഇനി പഠിത്തത്തിലേക്ക്, പ്ലസ്ടു കഴിഞ്ഞ് ഫാഷൻ ഡിസൈനിങ്ങിന് ചേർന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തിൽ ശ്രദ്ധിക്കാതെ സീരിയലിൽ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാർക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകിൽ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മർദം കൂടിയപ്പോൾ നിർത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യൽ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോൾ നിർത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളുടെ വിവാഹം ഉടനെയൊന്നുമില്ല.ഒരുവർഷമെങ്കിലും എടുക്കും. ഞങ്ങൾക്ക് ചില പ്ലാനുകളുണ്ട്. ഒരു യുട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ജിപ്സി ട്രാവലിങ്ങാണ് അതിന്റെ പ്രത്യേകത. ഓരോ സ്ഥലത്തും പോയി അവിടെയുള്ള ഉൾ ഗ്രാമങ്ങളിൽ താമസിക്കും. കുറച്ചു ദിവസം അവിടെ ചെലവഴിച്ച് പിന്നെ മറ്റൊരു നാട്ടിലേക്ക്… അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വയനാട്ടിലും മൈസൂരുമൊക്കെ പോയിട്ട് എത്തിയതേയുള്ളൂ.

രണ്ടുപേരുടെയും പഠിത്തം പൂർത്തിയാക്കാനുണ്ട്. എം.ബി.ബി.എസ് കഴിഞ്ഞ രോവിന് ഇനി പിജി പരീക്ഷ എഴുതാനുണ്ട്. ഒരു മാസം മുമ്പാണ് ഓസ്ട്രേലിയയിൽ നിന്ന് എത്തിയതും അതുകൊണ്ട് എല്ലാം ഒന്ന് സെറ്റായശേഷമേ വിവാഹമുണ്ടാവൂ എന്നും താരം പറയുന്നു.