ഓൺലൈൻ സേവനം പുനരാരംഭിച്ച് ഫ്ളിപ്പ്ക്കാർട്ട്: ഒറ്റ ക്ലിക്കിൽ ലഭിക്കുക പലചരക്കും അവശ്യ സാധനവും മാത്രം: സർക്കാർ അനുമതി നൽകിയെന്ന് സി.ഇ.ഒ
സ്വന്തം ലേഖകൻ ഡൽഹി: ഫ്ളിപ്പ്കാർട്ട് ഓൺലൈൻ സേവനം ഇന്നു പുന:രാരംഭിക്കുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലായതിനെ തുടർന്ന് ഓൺലൈൻ ശ്യംഖലയായ ഫ്ളിപ്പ്കാർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നതിന് തടസമുണ്ടാവില്ലെന്ന് അധികൃതരിൽ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് ഫ്‌ളിപ്പ്കാർട്ട് സേവനങ്ങൾ പുനഃരാരംഭിക്കാൻ തീരുമാനിച്ചത്. അവശ്യസേവനങ്ങൾ പുനഃരാരംഭിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഫ്‌ളിപ്പ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. എന്നാൽ ഇപ്പോൾ ഇവർ സേവനം പുനഃസ്ഥാപിച്ചിരിക്കുകയാണ്. പലചരക്കും മറ്റ് അവശ്യ സാധനങ്ങളും മാത്രമാണ് വിൽക്കുക.’പ്രാദേശിക […]