കോവിഡ് പ്രതിരോധം :എറണാകുളം ജില്ലക്ക് 50ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു: തുക ചിലവഴിക്കാൻ തഹസിൽദാർമാർക്ക് ചുമതല നൽകി

സ്വന്തം ലേഖകൻ

കാക്കനാട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എറണാകുളം ജില്ലക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.

ഏഴ് താലൂക്കുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഫോർട്ട് കൊച്ചി, മുവാറ്റുപുഴ ആർ . ഡി. ഓ കൾക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. തുകയുടെ വിനിയോഗത്തിന് അതാത് തഹസിൽദാർമാരെ ചുമതല നൽകും.