കൊറോണ പോസിറ്റീവായ ചാൾസ് രാജകുമാരനും ഗായിക കനിക കപൂറും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ; ഇരുവർക്കും ട്രോൾ മഴ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബോളിവുഡ് ഗായിക കനിക കപൂറിനും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഫോറോയാണ് വൈറലായത്. അതെ സമയം കനികയോട് അടുത്ത വൃത്തങ്ങൾ പറയുന്നത് അത് പഴയ ഫോട്ടോ ആണെന്നാണ്.

ചാൾസ് രാജകുമാരന് വൈറസ് ബാധിച്ചതായി വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ ഫോട്ടോ ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. കപൂറിന്റെ പബ്ലിഷിസ്റ്റ് ഇത് ഒരു പഴയ ചിത്രമാണെന്ന് പ്രതികരിച്ചു.യുകെയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സാമൂഹിക അകലം പാലിക്കാതെ പല പരിപാടികളിലും പങ്കെടുത്ത കനിക കപൂർ വിവാദം സൃഷ്ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 13 ന് ഡിജെ ന്യൂക്ലിയയ്‌ക്കൊപ്പം ഹോളി 2020 പരിപാടിയിൽ കപൂർ ദുബായിൽ പരിപാടി നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. 200 വർഷം ബ്രിട്ടീഷുകാർ നമ്മെ അടക്കി ഭരിച്ചതിന്റെ പ്രതികാരം ഇന്ത്യക്കാരിയായ യുവതി തീർത്തത് ഇങ്ങനെയാണെന്ന തലക്കെട്ടിലാണ് ഈ ഫോട്ടോ പലരും ട്രോളുന്നത്.