ഒന്നു തുമ്മിയാലുടൻ ആശുപത്രിയിലേയ്ക്കു വണ്ടി വിടരുത്..! കൊറോണക്കാലത്തെ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കാൻ നിർദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; ഈ നമ്പരിൽ വിളിച്ചാൽ ഡോക്ടർമാരെ കിട്ടും

സ്വന്തം ലേഖകൻ

കോട്ടയം: ഒന്നു തുമ്മിയാലുടൻ ആശുപത്രിയിലേയ്ക്കു വണ്ടി വിടുന്ന സ്വഭാവം മലയാളി തല്ക്കാലം ഒന്നു മാറ്റി വയ്ക്കുക. കൊറോണക്കാലത്ത് അനാവശ്യമായി ആശുപത്രിയിലേയ്ക്കുള്ള ഓട്ടം മാറ്റി വയ്ക്കണമെന്ന നിർദേശമാണ് ഇപ്പോൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകുന്നത്. അനാവശ്യമായി ആശുപത്രികളിലേയ്ക്കുള്ള യാത്ര അവസാനിപ്പിക്കണമെന്നും, ആവശ്യമെങ്കിൽ ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെടാനുള്ള ക്രമീകരണം ഒരുക്കണമെന്നും ഐ.എം.എ അറിയിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശങ്ങൾ ഇങ്ങനെ

ആശുപത്രി സന്ദർശനം അടിയന്തര ഘട്ടത്തിൽ മാത്രം
അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾക്കു മാത്രം ആശുപത്രിയെ സമീപിക്കുക.
വീട്ടിൽ തന്നെ തങ്ങാൻ ശ്രമിക്കുക. രോഗം അതീവഗുരുതരമെന്നു സ്വയം തോന്നുന്ന സാഹചര്യത്തിൽ ഡോക്ടറെ സമീപിക്കുക.
വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നിട്ടുള്ളവരോ, അവരുമായി സമ്പർക്കം പുലർത്തുന്നവരോ ആണെങ്കിൽ ആ വിവരം ഡോക്ടറോട് മറച്ചു വയ്ക്കാതിരിക്കുക.
ഐസൊലേഷനിൽ കഴിയുന്നവർക്കോ അവരുമായി അടുത്തിടപെഴകിയവർക്കോ ജലദോഷം, ചുമ, തൊണ്ട വേദന, പനി മുതലായ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളോ കാണിച്ചാൽ മാസ്‌കോ തുവാലയോ വച്ച് മുഖം മറച്ചതിനു ശേഷം ആശുപത്രിയിൽ എത്തുക.

ഡോക്ടർമാരുടെ ഫോൺ നമ്പരുകൾ ഇങ്ങനെ

ജനറൽ മെഡിസിൻ

ഡോ.ജോളിമോൻ ജോർജ് – 9447571128
ഡോ.റെജീബ് മുഹമ്മദ് – 9447097433

ഹൃദ്രോഗവിഭാഗം
ഡോ.ജെയിംസ് തോമസ് – 9447126044
ഡോ.ദീപക് ഡേവിഡ്‌സൺ – 9526520000

ശ്വാസകോശവിഭാഗം
ഡോ.പി.സുകുമാരൻ – 9447981581
ഡോ.ഇ.ബി സുബിൻ – 9447200387

ഹൃദയശസ്ത്രക്രിയാവിഭാഗം
ഡോ.സ്മാർട്ടിൻ എബ്രഹാം – 9447568841
ഡോ.വിനീത വി.നായർ – 9013643066

ശിശുരോഗവിഭാഗം
ഡോ.ടി.എസ് സഖറിയാസ് – 9447057478
ഡോ.പ്രീത ലൂക്കോസ് – 9495550330

ഗൈനക്കോളജി
ഡോ.ജയ്പാൽ ജോൺസൺ – 9645097987
ഡോ.ഡി.റെജി – 9447939328

ഇ.എൻ.ടി
ഡോ.ആർ രാജേഷ്‌കുമാർ – 9447907588
ഡോ.ബിനു ജോൺ ഞൊണ്ടിമാക്കൽ – 9447315137

അസ്ഥിരോഗ വിഭാഗം
ഡോ.രാജേഷ് വിജയ് – 9446676767
ഡോ.കെ.എം മാത്യു പുതിയിടം – 9447230386

ഉദരരോഗവിഭാഗം
ഡോ.എസ്. ഉണ്ണികൃഷ്ണൻ – 9447159753
ഡോ.ബിജി ബെന്നി – 8921197790