video
play-sharp-fill

കാൻസറിനെയും കൊറോണയേയും തുരത്താൻ ചാണകം സഹായിക്കും, ഗുജറാത്തിലെ ആശുപത്രികളിൽ രോഗികൾക്ക് ചാണകവും ഗോമൂത്രവും ചേർത്ത്‌ ഉണ്ടാക്കുന്ന പഞ്ചാമൃതം നൽകാറുണ്ട് : വിവാദ ചാണക പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മൂവ്വായിരത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചുവീണത്. ഇതിനിടെ കൊറോണയും കാൻസറും വരാതിരിക്കാൻ ചാണകവും സഹായിക്കുമെനന് വിവാഹ പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ. ഗുജറാത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് ചാണകവും ഗോമൂത്രവും ചേർന്ന പഞ്ചാമൃതം നൽകാറുണ്ടെന്നും സുമൻ പറഞ്ഞു. അസമിൽ നിന്നുള്ള എംഎൽഎയാണ് സുമൻ. ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ച് സർക്കാർ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോൾ, പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എംഎൽഎ […]

എന്നോട് ലൈംഗീക അഭ്യർത്ഥനകൾ നടത്തിയവരുടെ വിവരങ്ങൾ കൈവശമുണ്ട്, സിനിമയ്ക്ക് വേണ്ടി അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് ഞാൻ നൽകിയത് : വെളിപ്പെടുത്തലുമായി താരപുത്രി

സ്വന്തം ലേഖകൻ കൊച്ചി : താരത്തിന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും എന്റെയടുത്ത് വന്നിട്ടുണ്ട്. എന്നാൽ അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് നൽകിയിട്ടുള്ളതെന്ന് വരലക്ഷ്മി ശരത് കുമാർ. തമിഴള് സിനിമയിലെ മസിൽമാനായ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന വസ്തുത അത്ര രഹസ്യമൊന്നുമല്ല. സിനിമയിൽ അവസരങ്ങളും മികച്ച വേഷങ്ങളും നൽകുന്നതിന് ‘കോംപ്രമൈസ്’ എന്ന ഓമനപ്പേരിൽ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന ചിലർ നടിമാർക്ക് മേൽ നടത്തുന്ന ലൈംഗിക ചൂഷണത്തെയാണ് ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് വിളിക്കുന്നത്. ചൂഷണം ചെയ്യപ്പെട്ട നടിമാരിൽ ചിലരൊക്കെ […]

കൈയ്യും കാലും കെട്ടിയിട്ട ശേഷം ഒരു വയസ് ഇളപ്പമുള്ള സഹോദരിയെ സഹോദരൻ പീഡിപ്പിച്ചു: സഹപാഠിയോടു വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്

സ്വന്തം ലേഖകൻ   ചെന്നൈ : കൈയ്യും കാലും കെട്ടിയിട്ട ശേഷം ഇളയ സഹോദരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. വില്ലിവാക്കത്താണു സംഭവം. അമ്മയ്ക്കും രണ്ടാം ഭർത്താവിനുമൊപ്പമാണു സഹോദരിയും യുവാവും താമസിക്കുന്നത്. ഇവരുടെ അച്ഛൻ ഒരു വർഷത്തിലേറെയായി വേറെയാണു താമസം.   ഒരു വയസ്സ് ഇളയ സഹോദരിയെ പ്രതി പലവട്ടം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൈയ്യും കാലും കെട്ടിയിട്ട ശേഷമാണു പീഡനം. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.   പെൺകുട്ടി മാനസിക വിഷമം സ്‌കൂളിലെ സഹപാഠി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം […]

എം.ജി രാധാകൃഷ്ണൻ സ്മൃതിരാഗം: ലളിതഗാന മത്സരം 14 ന്

സ്വന്തം ലേഖകൻ കോട്ടയം: സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ സ്മരണയ്ക്ക് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയും കോട്ടയം പബ്ലിക്ക് ലൈബ്രറിയും ചേർന്നു എം.ജി രാധാകൃഷ്ണൻ സ്മൃതിരാഗം ലളിത ഗാനമത്സരം സംഘടിപ്പിക്കുന്നു. 14 ന് രാവിലെ പത്തു മുതലാണ് മത്സരങ്ങൾ നടക്കുക. ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 20 വയസ് പൂർത്തിയായവർക്ക് മത്സരത്തിൽ പങ്കെടുക്കാം. എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ലളിത ഗാനങ്ങളാണ് ആലപിക്കേണ്ടത്. വിജയികൾക്ക് ക്യാഷ് പ്രൈസ്, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ നൽകും. രജിസ്‌ട്രേഷനായി ഫോൺ – 9037524751, 9446305115.

തെങ്ങണയിലെ സ്വകാര്യ സ്‌കൂളിലെ മാലിന്യ പ്രശ്‌നം അതിരൂക്ഷം: ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ സ്‌കൂൾ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: തെങ്ങണയിലെ സ്വകാര്യ സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു. ആറായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കിയാണ് ഇപ്പോൾ മാലിന്യം പുറം തള്ളുന്നത്. ഇതോടെ സ്‌കൂളിന്റെ പരിസരത്ത് താമസിക്കുന്ന ആളുകളുടെ കിണറുകൾ പോലും വൃത്തിഹീനമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ആറായിരത്തോളം കുട്ടികളും ഇരുനൂറിലേറെ അദ്ധ്യാപകരുമുള്ള സ്‌കൂളാണ് ഇത്. ഈ സ്‌കൂളിലാണ് കുട്ടികൾ പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കുന്നത് അടക്കം റോഡിലേയ്ക്ക് ഒഴുകുന്നത്. ഇത്തരത്തിൽ ബാത്ത്‌റൂം മാലിന്യങ്ങൾ അടക്കം റോഡിലേയ്ക്കും, സമീപത്തെ പുരയിടത്തിലേയ്ക്കുമാണ് ഒഴുകിയെത്തുന്നത്. ഈ മാലിന്യങ്ങൾ […]

കോഴിക്കോട് ക്രിസ്ത്യൻ കോളജിലെ അവസാദവർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിംങ് ആത്മഹത്യ ചെയ്ത സംഭവം: റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീക്ഷൻ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എന്നിവരിൽ നിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞടുപ്പിനുള്ള എല്ലാ തന്ത്രങ്ങളും കുട്ടനാട്ടിൽ ഒരുക്കിയെന്ന് പി.ജെ ജോസഫ്: സീറ്റ് മറ്റാർക്കും വിട്ടുനൽകില്ല: കേരള കോൺഗ്രസിൽ ഇനി വേറെ ലെവൽ കളികൾ

സ്വന്തം ലേഖകൻ കോട്ടയം: കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടുനൽകാനാകില്ലെന്ന് ഉറച്ച് പി.ജെ ജോസഫ്. കുട്ടനാട് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ജോസഫ് വിഭാഗം മൽസരിക്കുന്ന സീറ്റ് മറ്റാർക്കും വിട്ടുനൽകില്ലെന്നാണ് ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിക്ക് അവകാശം ഉന്നയിക്കാൻ പോലും അർഹതയില്ല. അവരുമായി ഒരു ചർച്ചയ്ക്കും തയാറുമല്ല.   ഉചിതമായ സ്ഥാനാർഥിയെ നിർത്തി ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും കുട്ടനാട്ടിൽ ഒരുക്കിയിട്ടുണ്ടെന്നും തീരുമാനം അധികം വൈകരുതെന്നും ജോസഫ് പറഞ്ഞു. അതേസമയം പി.കെ കുഞ്ഞാലിക്കുട്ടി കൂടി വന്നശേഷം അന്തിമ തീരുമാനം പറയാമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടനാട് […]

മാർച്ച് 03, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :അയ്യപ്പനും കോശിയും – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : FORENSIC (നാല് ഷോ) 10.15 AM , 02.05 PM, -5.45pm,.9.00pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് : ട്രാൻസ്  (മലയാളം നാല് ഷോ) 10.15am, 01.45 PM, 05.15 PM , 08.45 Pm. *ധന്യ : ഇഷ -11.00pm,2.00pm,5.45,9.00 *അനുപമ :ഭൂമിയിലെ മനോഹര സ്വകാര്യം – 10.45 , അങ്ങ് വൈകുണ്ഠപുരത്ത്‌ – 2.00pm, 5.30pm, 9.00pm […]

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ച് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറുന്നില്ലെന്ന് സി.ബി.ഐ

സ്വന്തം ലേഖകൻ കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. അന്വേഷണവുമായി ബന്ധപ്പെട്ട് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് സി.ബി.ഐ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എറണാകുളം സി.ജെ.എം. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട രേഖകളിൽ ബേക്കൽ പൊലീസ് കോടതിയിൽ നൽകിയതു മാത്രമാണ് സി.ബി.ഐയ്ക്ക് കിട്ടിയത്. ക്രൈംബ്രാഞ്ചിന്റെ നിഷേധാത്മക നിലപാടുമൂലം അന്വേഷണത്തിൽ ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. പറയുന്നു. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജിപ്രകാരമാണ് കോടതി സി.ബി.ഐ.യോട് റിപ്പോർട്ട് ആരാഞ്ഞത്. അതേസമയം ഹൈക്കോടതി […]

കറുകച്ചാലിൽ നിന്നും മണൽകടത്താൻ വ്യാജ മണൽപാസുകൾ: പാസുകൾ വ്യാജമായി നിർമ്മിച്ച സംഘത്തിലെ പ്രധാന പിടിയിൽ; പാസുകളുമായി കടന്ന സംഘത്തെ പൊലീസ് പിടികൂടിയത് പുതുപ്പള്ളിയിൽ നിന്നും

തേർഡ് ഐ ബ്യൂറോ കോട്ടയം: കറുകച്ചാലിൽ നിന്നും മണൽ കടത്താൻ വ്യാജ പാസുകൾ നിർമ്മിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ശനിയാഴ്ച കറുകച്ചാലിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും മണൽ കടത്താനുള്ള വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ പാസുമായി രക്ഷപെട്ട സംഘത്തിലെ പ്രധാനിയെയാണ് പുതുപ്പള്ളിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണ് മാഫിയ ഏജന്റായ കറുകച്ചാൽ വില്ലേജിൽ തുഷാരം വീട്ടിൽ മാധവൻ മകൻ പ്രസാദ് മാധവനെ(45)യാണ് ജില്ലാ […]