എന്നോട് ലൈംഗീക അഭ്യർത്ഥനകൾ നടത്തിയവരുടെ വിവരങ്ങൾ കൈവശമുണ്ട്, സിനിമയ്ക്ക് വേണ്ടി അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് ഞാൻ നൽകിയത് : വെളിപ്പെടുത്തലുമായി താരപുത്രി

എന്നോട് ലൈംഗീക അഭ്യർത്ഥനകൾ നടത്തിയവരുടെ വിവരങ്ങൾ കൈവശമുണ്ട്, സിനിമയ്ക്ക് വേണ്ടി അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് ഞാൻ നൽകിയത് : വെളിപ്പെടുത്തലുമായി താരപുത്രി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : താരത്തിന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും എന്റെയടുത്ത് വന്നിട്ടുണ്ട്. എന്നാൽ അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് നൽകിയിട്ടുള്ളതെന്ന് വരലക്ഷ്മി ശരത് കുമാർ. തമിഴള് സിനിമയിലെ മസിൽമാനായ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ.

സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന വസ്തുത അത്ര രഹസ്യമൊന്നുമല്ല. സിനിമയിൽ അവസരങ്ങളും മികച്ച വേഷങ്ങളും നൽകുന്നതിന് ‘കോംപ്രമൈസ്’ എന്ന ഓമനപ്പേരിൽ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന ചിലർ നടിമാർക്ക് മേൽ നടത്തുന്ന ലൈംഗിക ചൂഷണത്തെയാണ് ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് വിളിക്കുന്നത്. ചൂഷണം ചെയ്യപ്പെട്ട നടിമാരിൽ ചിലരൊക്കെ ഇക്കാര്യം മറച്ചുവയ്ക്കാറുണ്ടെങ്കിലും ഈ പ്രവണതയുടെ ഇരകളാകേണ്ടി വന്ന നിരവധി പേർ സധൈര്യം ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവെ സിനിമയിൽ താരങ്ങളുടെ പുത്രിമാർക്ക് ഇങ്ങനെയുള്ള ചൂഷണങ്ങൾ നേരിടേണ്ടി വരാറില്ല. താരങ്ങളെ ഭയപ്പെടുന്ന ചൂഷകർ ലൈംഗിക ചൂഷണം നടത്താൻ മുതിരാത്തതാണ് ഇതിനുള്ള പ്രധാന കാരണം. തന്നോട് ലൈംഗിക അഭ്യർത്ഥന നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ തന്റെ കൈവശം ഉണ്ടെന്നും ഇത്തരം അഭ്യർത്ഥനകളോട് താൻ ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്നാണ് ഉത്തരം നൽകിയെന്നാണ് വരലക്ഷ്മി പറയുന്നത്.

സിനിമയിലെ ഇത്തരം അനുഭവങ്ങൾ കാരണം അഭിനയം നിർത്താൻ തീരുമാനിച്ചതാണെന്നും എന്നാൽ ഇപ്പോൾ തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം പൂർത്തിയാക്കിയതിൽ അഭിമാനം തോന്നുന്നുവെന്നും വരലക്ഷ്മി പറഞ്ഞു. സിനിമയിൽ നിലനിൽക്കുന്ന ഈ മോശം പ്രവണതയെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ പലരും തന്നെ സിനിമാ മേഖലയിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും താരപുത്രി പറഞ്ഞു.

Tags :