കോഴിക്കോട് ക്രിസ്ത്യൻ കോളജിലെ അവസാദവർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിംങ് ആത്മഹത്യ ചെയ്ത സംഭവം: റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീക്ഷൻ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ.
വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എന്നിവരിൽ നിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.