കറുകച്ചാലിൽ നിന്നും മണൽകടത്താൻ വ്യാജ മണൽപാസുകൾ: പാസുകൾ വ്യാജമായി നിർമ്മിച്ച സംഘത്തിലെ പ്രധാന പിടിയിൽ; പാസുകളുമായി കടന്ന സംഘത്തെ പൊലീസ് പിടികൂടിയത് പുതുപ്പള്ളിയിൽ നിന്നും

കറുകച്ചാലിൽ നിന്നും മണൽകടത്താൻ വ്യാജ മണൽപാസുകൾ: പാസുകൾ വ്യാജമായി നിർമ്മിച്ച സംഘത്തിലെ പ്രധാന പിടിയിൽ; പാസുകളുമായി കടന്ന സംഘത്തെ പൊലീസ് പിടികൂടിയത് പുതുപ്പള്ളിയിൽ നിന്നും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കറുകച്ചാലിൽ നിന്നും മണൽ കടത്താൻ വ്യാജ പാസുകൾ നിർമ്മിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ശനിയാഴ്ച കറുകച്ചാലിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും മണൽ കടത്താനുള്ള വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ പാസുമായി രക്ഷപെട്ട സംഘത്തിലെ പ്രധാനിയെയാണ് പുതുപ്പള്ളിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മണ്ണ് മാഫിയ ഏജന്റായ കറുകച്ചാൽ വില്ലേജിൽ തുഷാരം വീട്ടിൽ മാധവൻ മകൻ പ്രസാദ് മാധവനെ(45)യാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജിയോളജി വകുപ്പിന്റെ പാസുകൾ വ്യാജമായി നിർമ്മിച്ച പ്രതി, ഇത് ഉപയോഗിച്ച് മണ്ണ് മാഫിയ സംഘങ്ങൾക്കു മണൽകടത്താൻ ഒത്താശ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ വണ്ടിയ്ക്കുള്ളിൽ നിന്നും വ്യാജ പാസിന്റെ ബുക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ചയാണ് കറുകച്ചാലിലെ മണൽ കടത്ത് കേന്ദ്രത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തില്ലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും വ്യാജ മണൽപാസുകൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെ പൊലീസ് സംഘത്തെക്കണ്ട് പാസുകളുമായി മറ്റൊരു വാഹനത്തിൽ രക്ഷപെട്ടു.

തുടർന്നു രക്ഷപെട്ട വാഹനങ്ങൾക്കായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരിശോധനയ്ക്കായി നിർദേശം നൽകിയിരുന്നു. തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമൽ ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പുതുപ്പള്ളിയിൽ വച്ച് വാഹനം കണ്ടെത്തിയത്.

എസ്.ഐമാരായ നടരാജൻ , തോമസ് ജോർജ് , എ.എസ്.ഐ ഐ.സജികുമാർ, അനിൽ കെ പ്രകാശ്, സിവിൽ പൊലീസ് ഓഫിസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വ്യാജപാസുമായി എത്തിയ വാഹനം പിടികൂടിയത്. ജില്ലയിൽ മണ്ണ് മാഫിയ സംഘം നടത്തുന്ന അനധികൃത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ഉത്തരവിൻ പ്രകാരമാണ് പരിശോധന നടത്തി വ്യാജ പാസ്സും മറ്റും കണ്ടെടുത്ത് കേസ് എടുത്തിട്ടുള്ളത്.