കൊറോണയുടെ മറവിൽ ചിക്കൻ കിട്ടുന്നത് 42 രൂപയ്ക്ക്; വിൽക്കുന്നത് 64 രൂപയ്ക്ക്; ചിക്കൻ ഫ്രൈ രണ്ടു പീസിന് 120 രൂപ..! കോഴിയെ കൊന്ന് കോള്ളലാഭമുണ്ടാക്കുന്നവർ കോട്ടയം ജില്ലയിൽ; കൊള്ളക്കാർ സാധാരണക്കാരെ കൊള്ളയടിക്കുന്നു
തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണയുടെ മറവിൽ ചിക്കന്റെ വില കുറഞ്ഞെന്നു പറയുമ്പോഴും കോഴിമാഫിയയ്ക്കു കൊള്ളലാഭം. 42 രൂപയ്ക്കു ലഭിക്കുന്ന ഒരു കിലോ ചിക്കൻ, 22 രൂപയുടെ കൊള്ളലാഭത്തിൽ 64 രൂപയാണ് കോട്ടയത്തെ കടകളിൽ വിൽക്കുന്നത്. കൊറോണയുടെ പേരിൽ വിൽപ്പന കുറഞ്ഞതായി ആരോപിച്ചാണ് വൻ തുക കച്ചവടക്കാർ ഈടാക്കുന്നത്. രണ്ടാഴ്ച മുൻപു വരെ 84 രൂപ വരെയായിരുന്നു ജില്ലയിൽ ഒരു കിലോ ചിക്കനു വില. കൊറോണയും, പക്ഷിപ്പനിയും ക്രൈസ്തവ വിഭാഗത്തിന്റെ നൊയമ്പും ആരംഭിച്ചതോടെയാണ് ചിക്കന്റെ വില ക്രമാതീതമായി കുറഞ്ഞത്. എന്നാൽ, വില കുറഞ്ഞതിന്റെ പ്രയോജനം […]