ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച ; തിരുവനന്തപുരം ജില്ലയ്ക്ക് അവധി

ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച ; തിരുവനന്തപുരം ജില്ലയ്ക്ക് അവധി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. പൊങ്കാല ഉത്സവത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവസാനവട്ട ഒരുക്കത്തിലാണ് ഭക്ത ജനങ്ങൾ. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച അവധി. ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് പൊങ്കാല മഹോത്സവം നടക്കുക. സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജല വിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് എത്തുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. പ്രത്യേക ട്രെയിനുകളും സർവീസ് നടത്തും. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽ കുത്തും ഒൻപതാം തീയതി രാത്രി ഏഴരയക്ക് നടക്കും. രാത്രി 11.15ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമ ശാസ്താക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് 10ന് പുലർച്ചെ തിരിച്ച് എഴുന്നള്ളിക്കും. 10ന് രാത്രി 9.30ന് കാപ്പഴിക്കും. 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.