പത്തനംതിട്ടയിൽ കൊറോണ ബാധിതരെ ചികിത്സിച്ച ഡോക്ടറും നേഴ്‌സുമാരും നിരീക്ഷണത്തിൽ ; ജില്ലയിലെ പൊതുപരിപാടികൾ റദ്ദാക്കി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ജില്ലയിൽ അഞ്ചു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇവർ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും നിരീക്ഷണത്തിൽ. ഇറ്റലിയിൽ പോയ വിവരമോ മറ്റ് യാത്രാവിശദാംശങ്ങളോ രോഗ ബാധിതർ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ അറിയിച്ചിരുന്നില്ല. ഒരു ഡോക്ടറും രണ്ടു നഴ്‌സുമാരുമാണ് ഇവരെ പരിചരിച്ചത്.
അതേസമയം രാഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നുമെത്തിയ മൂന്നംഗ പ്രവാസി കുടുംബവും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമായും ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വെനീസിൽ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തിൽ സഞ്ചരിച്ച് മാർച്ച് ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശത്ത് നിന്നും എത്തിയ ഇവരെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലെത്തിയത് കോട്ടയം മുണ്ടക്കയത്ത് നിന്നുമുള്ള കുടുംബമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ കൊല്ലം, കോട്ടയം ജില്ലകളിൽ ഇവർ എത്തിയതായും ആരോഗ്യ വകുപ്പ് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. റാന്നിയിലെ മൂന്ന് പള്ളി പ്രാർത്ഥനയും ഒഴിവാക്കി.