play-sharp-fill

ശബരിമല സ്ത്രീപ്രവേശനം : വിധി സ്റ്റേ ചെയ്യാത്തതിനാൽ ഉടൻ തന്നെ ശബരിമലയിലേക്ക് പോകും ; തൃപ്തി ദേശായി

  സ്വന്തം ലേഖകൻ മുംബൈ: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ തന്നെ ശബരിമലയിലേക്കു പുറപ്പെടുമെന്ന് സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായി . ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. അതേസമയം സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷത്തെ വിധി സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയുടെ പ്രതികരണം. സ്ത്രീപ്രവേശനം അനുവദിച്ച് കഴിഞ്ഞവർഷം വിധി വപ്പോൾ തൃപ്തി ശബരിമലയിൽ ദർശനം നടത്താൻ എത്തിയിരുന്നു.എന്നാൽ വൻപ്രതിഷേധത്തെ തുടർന്ന് തിരിച്ചു […]

ആവശ്യമില്ലാത്തതൊന്നും ചോദിക്കേണ്ട ; സുപ്രീംകോടതി വിധിയെ ഏതു സന്ദർഭത്തിലും അംഗീകരിക്കും : കടകംപള്ളി സുരേന്ദ്രൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞു. ‘സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്നു തന്നെയാണ് സർക്കാരിന്റെ നയം. അത് അംഗീകരിക്കും എന്ന നിലപാട് തന്നെയാണ് ഗവൺമെന്റിന്. അത് ആവർത്തിച്ച് സർക്കാർ പറഞ്ഞിട്ടുള്ളതുമാണ്. അക്കാര്യത്തിൽ ഇപ്പോഴും ഏതൊരു സംശയവുമില്ല. സുപ്രീം കോടതി വിധിയെ രണ്ട് […]

ശബരിമല സ്ത്രീപ്രവേശനം : മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം ; ശോഭാ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ശബരിമലയിലേക്ക് വേഷംകെട്ടുമായി വന്നാൽ ബി.ജെ.പി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ശോഭാ സുരേന്ദ്രൻ. ശബരിമല സ്ത്രീപ്രവേശന പുനഃപരിശോധനാ ഹർജി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി നിൽക്കേണ്ടത് ഭക്തരോടൊപ്പമാണ്. മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം. കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാർട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. അവരല്ലാതെ ശബരിമലയിലും അയ്യപ്പനിലും […]

‘കാവൽക്കാരൻ കള്ളൻ’ പരാമർശം : ഇനിയുള്ള കാര്യങ്ങളിൽ സൂക്ഷിക്കണം ; രാഹുലിന് വിടുതൽ നൽകിയെങ്കിലും താക്കീതുമായി സുപ്രീംകോടതി

  സ്വന്തം ലേഖിക ന്യൂഡൽഹി: റാഫേൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വയനാട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, കെ.എസ് കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് തള്ളിയത്. രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞത് മൂലമാണ് കോടതി ഈ തീരുമാനത്തിൽ എത്തിയത്. രാഹുലിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായും കോടതി അറിയിച്ചു. ഇനി ഇ വിഷയത്തിൽ രാഹുലിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. റാഫേൽ വിവാദത്തിൽ ‘കാവൽക്കാരൻ കള്ളനാണ്’ എന്നുള്ള തന്റെ പരാമർശത്തെ […]

ശബരിമല സ്ത്രീപ്രവേശനം : വിധി ഭാഗികമായെങ്കിലും വിജയം, ശബരിമലയിൽ സ്ത്രീകളെത്തിയാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കും ; രാഹുൽ ഈശ്വർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി തങ്ങൾക്ക് ലഭിച്ച വിജയമാണെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ . സുപ്രീം കോടതി വിധി തങ്ങൾ അഭിമാനിക്കുന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതി വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമല കേസിലെ 2018 ലെ വിധി പുനഃപരിശോധിക്കേണ്ട എന്നതാണ് സുപ്രീം കോടതി വിധിയെങ്കിൽ ജല്ലിക്കെട്ട് മാതൃകയിൽ പളളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് വിധിക്ക് മുൻപ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. വിവിധ മതങ്ങളോട് ചേർത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിർപ്പില്ല. […]

വ്യാജ അക്കൗണ്ടുകൾ : 5.4 ബില്ല്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഫേസ് ബുക്ക് ; 11. 6 ദശലക്ഷം പോസ്റ്റുകളും ഡിലീറ്റ് ചെയ്തു

  സ്വന്തം ലേഖിക ന്യൂയോർക്ക് : ഈ വർഷം നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്. ജനുവരി മുതൽ ഇതുവരെ 5.4 ബില്ല്യൺ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ വർഷമിത് 2 ബില്ല്യൺ ആയിരുന്നു. ഈ കൊല്ലത്തെ മാർച്ച് മാർച്ചുവരെയുള്ള ആദ്യപാദത്തിൽ ഫേസ്ബുക്ക് 2 ബില്ല്യൺ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അടുത്ത പാദത്തിൽ ഇത് 1.5 ബില്ല്യൺ ആക്കൗണ്ടുകളായിരുന്നു. മൂന്നാം പാദത്തിൽ ഇത് 1.7 ബില്ല്യൺ അക്കൗണ്ടുകളായി ഉയർന്നു. അതേസമയം […]

മോദി സർക്കാരിന് ആശ്വസിക്കാം ; റഫാൽ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

  സ്വന്തം ലേഖൻ ന്യൂഡൽഹി : മോദി സർക്കാരിന് ആശ്വസിക്കാം. റഫാൽ പുനപ്പരിശോധനാ ഹർജികൾ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് മോദി സർക്കാരിന് ആശ്വസിക്കാം ; റഫാൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. എന്നാൽ രാഹുൽ ഗാന്ധി കോടതിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ച സംഭവത്തിൽ നടപടിയെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുതിർന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്യരുതായിരുന്നുവെന്നും അത് നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 36 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറാണ് […]

അഞ്ചംഗ ബഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാതെ കോടതി: യുവതി പ്രവേശനം ഏഴംഗ ബഞ്ച് പുനപരിശോധിക്കുക മാത്രം; സ്റ്റേ ഇല്ലെങ്കിൽ മലകയറുമെന്ന കനകദുർഗ; വെട്ടിലായി വീണ്ടും സർക്കാർ; സ്ത്രീകൾ കയറിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കുമ്മനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2018 സെപ്റ്റംബർ 28 ലെ സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തീരുമാനിച്ചതോടെ വെട്ടിലായത് സർക്കാർ. വിധി എന്തായാലും സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സർക്കാരിന്റെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിധി. യുവതികൾ ശബരിമലയിൽ കയറാനെത്തിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചു. നാളെ മുതൽ തന്നെ ശബരിമലയിലേയ്ക്കു എത്തുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാഹുൽ ഈശ്വരും പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരെ 65 […]

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുക ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ മുഖ്യാഥിതിയായി ഇന്ത്യയിലെത്തും. ബ്രസീൽ നടക്കുന്ന 11-ാമത് ബ്രിക്‌സ് ഉകോടിയിൽ പങ്കെടുക്കാനെത്തിയ മോദി പ്രസിഡന്റ് ബോൾസൊനാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തെ 2020 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണിച്ചത്. നരേന്ദരേ മോദിയും ബ്രസീൽ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ രണ്ടു രാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ധാരണയായിട്ടുണ്ട്. വ്യാപാര കാർഷിക മേഖലകളിലെ നിക്ഷേപം ഉൾപ്പെടെയുള്ള വിഷയവും ചർച്ചയായി. അത്യാധുനിക കാർഷിക ഉപകരണങ്ങൾ, കന്നുകാലി […]

ചുമട്ടു തൊഴിലാളികൾക്ക് ആശ്വാസം : ഇനി അധികഭാരം ചുമക്കേണ്ട ; ചുമടിന്റെ ഭാരം കുറയ്ക്കാൻ നിയമഭേദഗതി

  സ്വന്തം ലേഖിക തിരുവനന്തപുരം : ചുമട്ടുത്തൊഴിലാളികൾ എടുക്കുന്ന ചുമടിൻറെ പരമാവധി ഭാരം 75 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു.സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച കരടു ബിൽ മന്ത്രിസഭ അംഗീകരിച്ചു. ആനന്ദ് സിംഗിനെ ജി.എസ്.ടി കമ്മീഷണറായി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടർന്നും വഹിക്കും.ജി.എസ്.ടി കമ്മീഷണർ ടിങ്കു ബിസ്വാളിനെ പാർലമെൻററി […]